IndiaLatest

വന്ദേഭാരത് മിഷൻ: 67 ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി

“Manju”

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊറോണയുടെ പശ്ചാത്തലത്തിൽ ആവിഷ്‌കരിച്ച വന്ദേഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ സാധിച്ചുവെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. അഭിമാന നിമിഷമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ വിമാന സർവ്വീസുകൾ നിർത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ തിരികെ നാട്ടിലെത്തിക്കാനായി കേന്ദ്രം വന്ദേഭാരത് മിഷൻ ആരംഭിക്കുന്നത്. വന്ദേഭാരത് മിഷൻ ലോകമെമ്പാടും പറന്നുയരുകയാണെന്ന് ഹർദീപ് സിംഗ് പുരി പറയുന്നു.

മാർച്ച് ഏഴ് മുതൽ 67.7 ലക്ഷത്തിൽ അധികം പേരെയാണ് നാട്ടിലെത്തിച്ചത്. മടക്കിക്കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര യാത്രകൾക്കും സുഗമമായ വഴിയൊരുക്കിയത് 27 എയർ ബബിളുകളാണെന്നും അദ്ദേഹം കുറിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും ദൗത്യമാണിതെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.

വന്ദേഭാരത് മിഷന്റെ ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന സർവ്വീസുകളാണ് സുപ്രധാന പങ്ക് വഹിച്ചത്. എന്നാലിപ്പോൾ വിമാന മാർഗ്ഗത്തിന് പുറമെ കപ്പൽ വഴിയും വിദേശരാജ്യങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യ ജന്മനാട്ടിൽ എത്തിച്ച് കഴിഞ്ഞു.

Related Articles

Back to top button