IndiaKeralaLatestThiruvananthapuram

അസ്സം-മിസോറാം സംഘര്‍ഷം; പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടുന്നു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: അസം – മിസോറാം അതിര്‍ത്തിയില്‍ ഇന്നലെ (ഒക്‌ടോബര്‍-18) ഉണ്ടായ രൂക്ഷമായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും, ഇരു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു. മിസോറാം സര്‍ക്കാര്‍ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഇന്നലെയാണ് അസ്സം – മിസോറാം അതിര്‍ത്തിയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. അസ്സമിന്റെ അനുമതിയില്ലതെ മിസോറാം സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കോവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് പ്രശനങ്ങള്‍ക്കു തുടക്കമിട്ടത് എന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button