KeralaLatest

നാളെ നവഒലി ജ്യോതിര്‍ദിനം സര്‍വമംഗളസുദിനം

രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം, ഉച്ചയ്ക്ക് 2.30 ന് നവഒലി ജ്യോതിര്‍ദിനം സമ്മേളനം

“Manju”

പോത്തന്‍കോട്:  നാളെ (2023 മെയ് 6 ശനിയാഴ്ച) ശാന്തിഗിരി പരമ്പര നവഒലി ജ്യോതിര്‍ദിനം സര്‍വ്വമംഗള സുദിനം ആഘോഷിക്കുന്നു. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ചിട്ട്  ഇരുപത്തിനാല് വര്‍ഷം തികയുകയാണ് നാളെ . സര്‍വ്വമംഗള സുദിനമായാണ് ശാന്തിഗിരി പരമ്പര ഈ സുദിനത്തെ ആഘോഷിക്കുന്നത്.

നവ‌ഒലി ജ്യോതിര്‍ദിനമായ നാളെ രാവിലെ അഞ്ച് മണിയുടെ ആരാധനയോടുകൂടി ആഘോഷപരിപാടികള്‍ ആരംഭിക്കും. പര്‍ണ്ണശാലയിലും പ്രാര്‍ത്ഥനാലയത്തിലും പ്രത്യേക പുഷ്പാഞ്ജലി, 6 ന് പ്രത്യേക ആരാധന, ധ്വജം ഉയര്‍ത്തല്‍, പുഷ്പസമര്‍പ്പണം എന്നിവ നടക്കും. രാവിലെ 10 ന് ആശ്രമത്തിന്റെ വിവിധ സാംസ്കാരിക വിഭാഗങ്ങളും അഡ്വൈസറി കമ്മിറ്റി ചുമതലക്കാരും പങ്കെടുക്കുന്ന  പ്രതിനിധി സമ്മേളനം നടക്കും.  ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കും. മലങ്കര സഭ തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.മാത്യൂസ് മാര്‍ പോളി കാര്‍പ്പസ് മുഖ്യപ്രഭാഷണം നടത്തും. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജപ്പാനിലെ ഹോക്കന്‍ ഫുക്കുഷി ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഹിരാകോ കോയികേ വിശിഷ്ടാതിഥിയാകും. ആശ്രമം ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഹെഡ് സ്വാമി ജനനന്മ ജ്ഞാന തപസ്വി സാന്നിദ്ധ്യമാകും. ആശ്രമം ഉപദേശകസമിതി രക്ഷാധികാരികളും സംഘടനാ ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഗുരുദര്‍ശനം , വിവിധ സമര്‍പ്പണങ്ങള്‍, അന്നദാനം എന്നിവയും ഉണ്ടാകും.

ഉച്ചയ്ക്ക് 2.30 ന്  നവഒലി  ജ്യോതിര്‍ദിനം സമ്മേളനം. സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വിശിഷ്ടാതിഥിയാകും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, തിരുവനന്തപുരം പാളയം വലിയ പള്ളി ഇമാം ഡോ.വി.പി.സുഹൈബ് മൌലവി, ശിവഗിരി മഠം ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. കേരളത്തിന്റെ മുന്‍ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായരെ ചടങ്ങില്‍ ആദരിക്കും. അഡ്വ.എസ്.ജയചന്ദ്രന്‍ രചിച്ച ‘ ഗുരുപഥങ്ങളിലെ കന്യാകുമാരി’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.  തുടര്‍ന്ന് ഭാരതീയ ചികിത്സാരംഗത്ത് മികച്ച സംഭാവനചെയ്യുന്ന ഭിഷഗ്വരന്മാരായ തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ് ആര്‍ & ബി. ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പ്രൊഫസര്‍ഡോ. റ്റി.വി. ശ്രീനി, പഞ്ചകര്‍മ്മ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പ്രൊഫസര്‍ ഡോ.റ്റി.കെ.സുജന്‍, കുമാരഭൃത്യ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സൂപ്രണ്ട് പ്രൊഫസര്‍ ഡോ. അനില്‍കുമാര്‍ എം.വി.എന്നിവരെയും ആദരിക്കും.

ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് നൌഷാദ് യൂനിസ്, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍.കെ, മുന്‍ ഡി.ജി.പി കെ.പി.സോമരാജന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ബിജെപി വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, തിരുവനന്തപുരം എയര്‍പോര്‍ട്ട് സി.ഇ.ഒ ദര്‍ശന്‍ സിംഗ്,സിസ്റ്റര്‍ ബീനാകുമാരി (ബ്രഹ്മകുമാരീസ്), സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. എം.മുനീര്‍, ബിജെപി ജില്ലാ ട്രഷറര്‍എം.ബാലമുരളി, സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ജി.രാജ്‌മോഹന്‍, സ്വസ്തി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബി ജോര്‍ജ്, മുന്‍ മേയര്‍ അഡ്വ.കെ.ചന്ദ്രിക, ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ചെയര്‍മാന്‍ മുക്കം പാലമൂട് രാധാകൃഷ്ണന്‍, വയലാര്‍ സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, സി.പി.എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ.എ.സലീം, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനില്‍കുമാര്‍. എം, ഗ്രാമപഞ്ചായത്തംഗം കോലിയക്കോട് മഹീന്ദ്രന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ഷോഫി.കെ, കോണ്‍ഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കിരണ്‍ദാസ്, പൂലന്തറ.റ്റി, മണികണ്ഠന്‍ നായര്‍, സുകേശന്‍.കെ, ഡോ.സ്വപ്ന ശ്രീനിവാസന്‍ എന്നിവര്‍ ആശംസകള്‍ നേരുന്ന യോഗത്തിന് ശാന്തിഗിരി ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അരവിന്ദ്. പി കൃതജ്ഞതയര്‍പ്പിക്കും.

വൈകിട്ട് 6 ന് ആശ്രമസമുച്ചയത്തെ വലം വെച്ച് ദീപപ്രദക്ഷിണം ഉണ്ടായിരിക്കും. രാത്രി 9 മുതല്‍ 9.30 വരെ (ഗുരു ആദിസങ്കല്‍പ്പത്തില്‍ ലയിച്ച സമയം) പ്രത്യേക ആരാധനയും പര്‍ണ്ണശാലയില്‍ പ്രത്യേക പുഷ്പാജ്ഞലിയും നടക്കും. സ്പിരിച്വല്‍ സോണില്‍ വിവിധ നാദങ്ങളുടെ ഘോഷവും പ്രകാശവിന്യാസവും ഉണ്ടാകും. മെയ് 7 ന് നടക്കുന്ന ദിവ്യപൂജാസമര്‍പ്പണം ചടങ്ങുകളോടെ ഈ വര്‍ഷത്തെ നവഒലി ആഘോഷപരിപാടികള്‍ക്ക് സമാപനമാകും.

Related Articles

Back to top button