IndiaLatest

പ്രായമായവർക്ക് ‘വയോരക്ഷ ‘

“Manju”

ആലപ്പുഴ ജില്ലയില്‍ പ്രായമായി, പണമില്ല, പരിചരിക്കാന്‍ ആരുമില്ല എന്നോര്‍ത്ത് ആരും സങ്കടപ്പെടേണ്ട. ഒറ്റപ്പെട്ട് താമസിക്കുന്ന വയോജനങ്ങള്‍ക്ക് ചികിത്സയും സംരക്ഷണവും ഉറപ്പു വരുത്താന്‍ സര്‍ക്കാരിന്റെ ‘വയോരക്ഷ’ പദ്ധതി ആലപ്പുഴ ജില്ലയിലും ജില്ലയില്‍ തുടങ്ങി.
അപകടത്തില്‍ പരുക്കേറ്റവര്‍, അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമായവര്‍, കോവിഡ് ചികിത്സവേണ്ടവര്‍, ആരോഗ്യ പരിരക്ഷാ ഉപകരണങ്ങള്‍ വാങ്ങേണ്ടവര്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ഇനി ഇവിടെ നിന്നും ധനസഹായം ലഭിക്കും.
പ്രകൃതി ദുരന്തത്തിനിരയാകുന്നവര്‍ക്കും ഇനി സംരക്ഷണം ലഭിക്കും. 25000 രൂപ വരെയുള്ള സഹായം ജില്ലാ സാമൂഹിക നീതി ഓഫിസറുടെ തീരുമാന പ്രകാരം ലഭിക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള സഹായങ്ങള്‍ ജില്ലാ സമിതിയുടെ അംഗീകാരത്തോടും അതിനു മുകളിലുള്ള ധനസഹായം സര്‍ക്കാര്‍ ഉത്തരവ് പ്രകാരവും വയോജനങ്ങള്‍ക്ക് ലഭിക്കും.

Related Articles

Back to top button