KeralaLatest

ചക്കയ്ക്ക് തീവില

“Manju”
കടയ്ക്കൽ ; ചക്ക ആരെങ്കിലും ഒന്നു കൊണ്ടു പോകണേയെന്നു പ്രാര്‍ഥിച്ച ഒരു കാലം ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ നിന്നു എത്തുന്നവര്‍ക്ക് വരെ ചക്ക സൗജന്യമായി  നല്‍കിയിരുന്നു. പക്ഷേ ഇപ്പോള്‍ ചക്കയ്ക്കും വില പൊടുന്നനെ കയറി. ചക്കയുടെ ഉല്‍പാദനം കുറഞ്ഞതോടെ ചക്ക മോഹവില നല്‍കി വാങ്ങുകയാണ് ഇപ്പോള്‍ പലരും. ചന്തയില്‍ എത്തുന്ന ചെറിയ ചക്കയ്ക്ക് 300 രൂപ മുതല്‍ 400 രൂപ വരെയാണ് വില. വലിയ ചക്കയ്ക്ക് 700 രൂപ വരെയായിരുന്നു വില.

കൊല്ലം കടയ്ക്കല്‍ ചന്തയില്‍ കര്‍ഷകര്‍ക്ക് വന്‍ തുകയാണ് ചക്ക കച്ചവടത്തിലൂടെ ലഭിച്ചത്. ഒരു ചക്ക നാലായി കഷണങ്ങളാക്കി കച്ചവടം നടത്തുന്നവരുണ്ട്. ഒരു കഷണം ചക്കയ്ക്ക് 70 രൂപ മുതല്‍ 100 വരെ നല്‍കണം. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതു പോലെ ചക്കയുടെ ഉല്‍പാദനം ഇത്തവണ എങ്ങുമില്ല. കാലംതെറ്റിയുള്ള മഴയുടെ വരവ് ഉല്‍പാദനത്തില്‍ വലിയ ഇടിവുണ്ടാക്കി.

Related Articles

Back to top button