IndiaLatest

വെള്ളച്ചാട്ടത്തിനുള്ളിലെ അണയാത്ത തീനാളം

“Manju”

ന്യൂയോര്‍ക്ക്: കാഴ്ചയ്ക്ക് കുളിര്‍മ്മയേകുന്ന വെള്ളച്ചാട്ടങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ന്യൂയോര്‍ക്കിലെ ചെസ്നട്ട് ഉദ്യാനത്തിലെ എറ്റേണല്‍ ഫ്ലെയിം വാട്ടര്‍ഫാള്‍ വളരെ അപൂര്‍വമായൊരു സവിശേഷതയുള്ള വെള്ളച്ചാട്ടമാണ്.
അമേരിക്കയിലെ ചെസ്നട്ട് ഉദ്യാനത്തിന്റെ ഉള്‍വശത്താണ് ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ ഉള്ളിലായി സദാസമയം എരിഞ്ഞു കൊണ്ടിയിരിക്കുന്ന തീനാളം കാണാന്‍ ദിനവും ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. ഈ നാളം മനുഷ്യനിര്‍മ്മിതമല്ല. ഈ അത്ഭുത പ്രതിഭാസത്തെപ്പറ്റി നിരവധി വിശ്വാസങ്ങളും നിലവിലുണ്ട്. ഈ നാളം കെടാതെ തുടരുന്നിടത്തോളം കാലം ലോകത്തിന് സ്ഥിരതയുണ്ടാകുമെന്നാണ് ഒരു കൂട്ടരുടെ വിശ്വാസം. ഈ ജ്വാല അണയുന്നതോടെ ലോകം അവസാനിക്കുമെന്നാണ് അവരുടെ വിശ്വാസം. ഈ തീനാളത്തിന്റെ ഉത്ഭവത്തെപ്പറ്റി പല ശാസ്ത്രീയ വിശദീകരണങ്ങളും നിലനില്‍ക്കുന്നുണ്ട്,​ മീഥൈനാണ് തീനാളത്തിന്റെ സ്രോതസെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്ബോള്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ പ്രകൃതി വാതകമാണ് തീനാളം കെടാതിരിക്കാനുള്ള കാരണ. തീനാളത്തിന് കാരണമായ ഇന്ധനം വരുന്നത് പാറക്കെട്ടിനടിയില്‍ നിന്നാണ്. വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പാറക്കെട്ടിന് അടിയിലേക്കുള്ളത് ഷെയില്‍ എന്ന മിശ്രിതത്താല്‍ നിര്‍മ്മിതമായ പാറകളാണ്. ഉയര്‍ന്ന താപനില നിലനില്‍ക്കുന്ന ഈ പാറക്കെട്ടിനുള്ളില്‍ കാര്‍ബണ്‍ പദാര്‍ത്ഥങ്ങള്‍ തുടര്‍ച്ചയായി വിഘടിപ്പിക്കപ്പെടുന്നു. ഈ കാര്‍ബണ്‍ പദാര്‍ത്ഥങ്ങളാണ് തീനാളത്തിന് കാരണമാകുന്ന പ്രകൃതി വാതകം സൃഷ്ടിക്കുന്നതെന്നാണ് ചില ഗവേഷകരുടെ വാദം.
അതേസമയം മറ്റൊരു വിഭാഗം ഗവേഷകര്‍ പറയുന്നത് പാറക്കെട്ടിനുള്ളില്‍ വലിയ അളവില്‍ മീഥൈന്‍ വാതകം ഉണ്ടെന്നും വെള്ളച്ചാട്ടത്തിനടിയിലെ നേരിയ വിടവിലൂടെ മീഥൈന്‍ പുറത്തേക്ക് വരികയാണെന്നും ഇവര്‍ പറയുന്നു. ഈ മീഥൈനില്‍ നിന്ന് തീനാളം എരിയുന്നതിനാവശ്യമായ ഇന്ധനം ഉണ്ടാകുന്നുവെന്നാണ് ഇവരുടെ വിശദീകരണം. എങ്കിലും ഈ വിഷയത്തില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണത്തിലെത്താന്‍ ഇതുവരെ ആര്‍ക്കു കഴിഞ്ഞിട്ടില്ല.

Related Articles

Back to top button