IndiaLatest

വന്‍ മാറ്റങ്ങളുമായി എസ് ബി ഐ

“Manju”

തിരുവനന്തപുരം: പുതിയ വര്‍ഷത്തിന്റെ രണ്ടാം മാസത്തിലേക്ക് കടന്നപ്പോള്‍ നിരവധി ബാങ്കുകള്‍ അവരുടെ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവ തങ്ങളുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

എസ്ബിഐ

ഐഎംപിഎസ് ഇടപാടുകളുടെ പരിധി ഉയര്‍ത്തി. ഫെബ്രുവരി ഒന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇടപാട് ഐഎംപിഎസ് വഴി നടത്താം.രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് രണ്ട് മുതല്‍ 12 രൂപ വരെ സര്‍വീസ് ചാര്‍ജും നികുതിയും ഉപഭോക്താവ് അധികമായി നല്‍കണം.രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് 20 രൂപയും ജിഎസ്ടിയും സര്‍വീസ് ചാര്‍ജായി ഈടാക്കും
നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യോനോ എന്നിവ വഴി നടത്തുന്ന ഐഎംപിഎസ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല

ബാങ്ക് ഓഫ് ബറോഡ

ചെക്ക് നിയമം മാറ്റി. പോസിറ്റീസ് പേ സംവിധാനം ഏര്‍പ്പെടുത്തി. തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താനാണിത്. അക്കൗണ്ട് ഉടമകള്‍ മറ്റൊരാള്‍ക്ക് ചെക്ക് നല്‍കിയാല്‍, അക്കാര്യം ബാങ്കിനെ അറിയിക്കുകയാണെങ്കില്‍ തട്ടിപ്പ് കുറയ്ക്കാന്‍ കഴിയും.

Related Articles

Back to top button