Latest

വധിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഐഎസ് നേതാവ് സ്വയം ജീവനൊടുക്കി: ബൈഡൻ

“Manju”

അമ്മാൻ: സിറിയയിൽ അമേരിക്കയുടെ ആക്രമണത്തിൽ വധിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഐഎസ് നേതാവ് സ്വയം ജീവനൊടുക്കിയതാണെന്ന് അമേരിക്കൻ പ്രസിഡൻറ് ബൈഡൻ. ഇന്നലെ സിറിയയിലെ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സേന നടത്തിയ മിന്നലാക്ര മണത്തിലാണ് നിരവധി ഐഎസ് നേതാക്കൾ കൊല്ലപ്പെട്ടത്.

ഇതിനിടെയാണ് താമസിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിനകത്ത് ഖുറേഷി സ്‌ഫോടനം നടത്തിയാണ് കുടുംബത്തോടൊപ്പം ജീവനൊടുക്കിയത്. സ്‌ഫോടനത്തിൽ ഖുറേഷിക്കൊപ്പം രണ്ട് ഭാര്യമാരും ഒരു കുട്ടിയും കൊല്ലപ്പെട്ടു. ഇരച്ചുകയറിയ അമേരിക്കൻ സൈനികരുടെ വെടിയേറ്റ് മറ്റൊരു ഐ.എസ് ഭീകരനും അയാളുടെ ഭാര്യയും കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികളടക്കം 13 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.

നിരന്തരം അറബ് മേഖലയേയും യൂറോപ്പിനേയും ലക്ഷ്യമിടുന്ന ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഐഎസ് നേതാവ് ഖുറേഷി കൊല്ലപ്പെട്ടതായി സേന ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. 2019 മുതൽ സിറിയയിൽ ഐഎസിനെ നയിക്കുന്ന അബു ഇബ്രാഹിം അൽ ഹാഷെമി അൽ ഖുറേഷിയാണ് കൊല്ലപ്പെട്ടത്. മുൻ മേധാവി അബു ബാക്കർ അൽ ബാഗ്ദാദിയുടെ മരണശേഷമാണ് ഖുറേഷി നേതാവായത്.

ഇന്നലെ സിറിയയിൽ കമാന്റോകൾ തന്നെ ജീവനോടെ പിടിക്കാനിടയുണ്ടെന്ന് കണ്ടാണ് ഖുറേഷി ജീവനൊടുക്കിയത്.സ്വയം ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ഖുറേഷി കൊല്ലപ്പെട്ടത്. അതിശക്തമായ സ്‌ഫോടനമാണ് നടന്നത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ ഖുറേഷിയുടേതടക്കം നിരവധി പേർ ശരീരം ചിന്നിച്ചിതറി മൂന്ന് നിലകെട്ടിടത്തിന് പുറത്തെത്തിയെന്നും അമേരിക്കൻ സേനാ കമാന്റർമാർ പറഞ്ഞു. സ്‌ഫോടനത്തിൽ നിരവധി പ്രദേശവാസികൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button