IndiaLatest

വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് നിയമവിധേയമാക്കും

“Manju”

ന്യൂഡല്‍ഹി: വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് നിയമവിധേയമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ചില നിബന്ധനകളോടെയാണ് ഇത് പ്രാവര്‍ത്തികമാക്കുകയെന്നും മന്ത്രി പറഞ്ഞു. ഹാന്‍ഡ്‌സ് ഫ്രീ ഉപകരണങ്ങളുമായി ഫോണ്‍ കണക്‌ട് ചെയ്താല്‍ മാത്രമെ ഫോണില്‍ സംസാരിക്കാന്‍ അനുവാദമുണ്ടാവുകയുള്ളൂ. മൊബൈല്‍ ഫോണ്‍ കയ്യില്‍ ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.

ഫോണ്‍ കാറില്‍ സൂക്ഷിക്കുന്നതിന് പകരം പോക്കറ്റില്‍ സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാന്‍ അനുമതി നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത് രാജ്യത്ത് ഉടന്‍ നിയമവിധേയമാക്കും. ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ട്രാഫിക് പോലീസ് ചുമത്തുന്ന നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാമെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍ ഹാന്‍ഡ്‌സ് ഫ്രീ ഉപകരണം ഉപയോഗിച്ച്‌ ഫോണില്‍ സംസാരിക്കുന്നത് കുറ്റമല്ല. ഇത്തരം സാഹചര്യത്തില്‍ ഡ്രൈവറില്‍ നിന്നും പോലീസിന് പിഴയീടാക്കാനാകില്ല. പോലീസ് പിഴചുമത്തുകയാണെങ്കില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും ഈ ഇളവ് ദുരുപയോഗം ചെയ്യരുതെന്നും നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.

Related Articles

Back to top button