KannurKeralaLatest

ഗുരുമഹിമ – ബോധവത്കരണ ക്ലാസ്സ്

“Manju”

കണ്ണൂർ : ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 13 ന് ‘പരീക്ഷാ പേടി എങ്ങനെ അകറ്റാം’ എന്ന വിഷയത്തെ ആസ്പദമാക്കി ‘മാർഗ്ഗദീപം’ ഓൺലൈൻ ബോധവത്കരണ ക്ലാസ് നടത്തി. സോഫ്റ്റ് സ്കിൽ ട്രെയ്നറും കൗൺസിലറും സൈക്കോതെറാപ്പിസ്റ്റുമായ പ്രദീപൻ മാലോത്ത്‌ ആണ് ക്ലാസ് എടുത്തത്. എങ്ങനെ ഒരു പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാം? ഏതൊരു പരീക്ഷയ്ക്കും മുന്നെ പ്രാവർത്തികമാക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ഈ കാര്യങ്ങൾ ലളിതവും രസകരവും ഉപകാരപ്രദവുമായ രീതിയിൽ അദ്ദേഹം തന്റെ ക്ലാസിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. പരീക്ഷക്ക് മാത്രമല്ല ജീവിതത്തിൽ മുൻഗണന കൊടുക്കേണ്ടത്. നമ്മുടെ ജീവിതത്തിൽ തന്റേടത്തോടെ കരുത്തോടെ കാര്യങ്ങൾ അഭിമുഖീകരിക്കാൻ കഴിയുന്ന ഒരു മനസ്സുണ്ടാവുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഠിക്കുന്ന കാര്യങ്ങൾ ഓർത്തുവെക്കാൻ ചില കുസൃതി വിദ്യകളും നുറുങ്ങു മാർഗങ്ങളുമടങ്ങിയ ‘creative learning system’ത്തെയും കുട്ടികൾക്ക് അദ്ദേഹം പരിചയപ്പെടുത്തി.

കണ്ണൂർ-തലശ്ശേരി ഏരിയയിലെ ഗുരുമഹിമ പ്രവർത്തകർ സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ഹെഡ് ജനനി അഭേദ ജ്ഞാനതപസ്വിനി ഉദ്‌ഘാടനം ചെയ്തു. ഏരിയ ജനറൽ മാനേജർ ഡോ.മുരളീധരൻ.എം, കണ്ണൂർ ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ മനോജ് മാത്തൻ, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കൺവീനർ സന്ധ്യ പ്രകാശ് എന്നിവരും യോഗത്തിൽ സംസാരിച്ചു.

Related Articles

Back to top button