IndiaLatest

കോവിഡിനെ പ്രതിരോധിച്ച നാട‌്

“Manju”

അനൂപ് എം. സി.

മയ്യഴിപുഴയും അറബികടലും അതിരിടുന്ന ജില്ലയുടെ പ്രവേശനകവാടമായ ന്യൂമാഹിക്ക‌് വികസനത്തിന്റെ വസന്തകാലമാണിത‌്. കൃഷി, വിനോദസഞ്ചാരം, ആരോഗ്യം, അടിസ്ഥാന വികസനം തുടങ്ങി എല്ലാമേഖലയിലും മുന്നേറ്റം സൃഷ‌്ടിച്ച അഞ്ചുവർഷം. പ്രളയം മുതൽ കോവിഡ‌് വരെയുള്ള എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ടാണ‌് ന്യൂമാഹി പഞ്ചായത്ത‌് അഭിമാനകരമായ വികസനനേട്ടം കൈവരിച്ചത‌്. പാവങ്ങൾക്ക‌് ലൈഫിലൂടെ വീ‌ട‌് നൽകിയും മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക‌് ആശ്വാസംപകർന്നും കുടിവെള്ള പദ്ധതികൾ നടപ്പാക്കിയും ദുരിതമനുഭവിക്കുന്നവർ്ക്ക‌് താങ്ങും തണലുമാവാൻ ന്യൂമാഹിക്ക‌് കഴിഞ്ഞു.

ദേശീയസ്വാതന്ത്ര്യപോരാട്ടത്തിന്റെ അഗ്നിനാമ്പുകൾ ഏറ്റുവാങ്ങിയ ധീരദേശാഭിമാനികളുടെ നാടാണ‌് ന്യൂമാഹി. ദേശീയതയുടെയും മതനിരപേക്ഷതയുടെയും പാരമ്പര്യം എന്നും ഈ നാട‌് കെടാതെ സൂക്ഷിക്കുന്നു. മലയാള കലാഗ്രാമം ഉൾപ്പെടെ ന്യൂമാഹിയുടെ സാംസ‌്കാരികമേഖലക്ക‌് ഉണർവ‌് പകരുന്ന ഗ്രന്ഥശാലകളും സ്ഥാപനങ്ങളും അനവധി. കഥകൾക്ക‌് ഊർജമായ മയ്യഴിപുഴയുടെ തീരത്തിന്റെ ലാവണ്യം സംരക്ഷിക്കാനുള്ള പദ്ധതികൾക്ക‌് തുടക്കംകുറിച്ചതും ഈ ഭരണസമിതിയാ‌ണ‌്. മുൻ എംഎൽഎ കോടിയേരി ബാലകൃഷ‌്ണനും എ എൻ ഷംസീർ എംഎൽഎയും പിണറായി സർക്കാരും ജില്ല﹣-ബ്ലോക്ക‌് പഞ്ചായത്തുകളും ന്യൂമാഹിയുടെ വികസനത്തിന‌് വലിയ സഹായമാണ‌് നൽകിയതെന്ന‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എ വി ചന്ദ്രദാസൻ പറഞ്ഞു.

കോവിഡിനെ പ്രതിരോധിച്ച നാട‌്
കോവിഡിനെ നേരിടാൻ ഒരു മനസോടെ നീങ്ങിയ കഥയാണ‌് ന്യൂമാഹിക്ക‌് പറയാനുള്ളത‌്. ഹോട്ട‌്സ‌്പോട്ടായി മാറിയപ്പോൾ സ്വന്തംചെലവിൽ ഇന്ധനംനിറച്ച‌് അവശ്യസാധനം വീട്ടിലെത്തിച്ച സന്നദ്ധപ്രവർത്തകരുടെ മാതൃക അനുകരണീയമായിരുന്നു. ഏടന്നൂർ ശ്രീനാരായണമഠത്തിലെ കമ്യൂണിറ്റി കിച്ചണിലൂടെ 14,888 ഭക്ഷണപൊതികളാണ‌് വിതരണം ചെയ‌്തത‌്. അതിഥിതൊഴിലാളികൾക്ക‌് കരുതലായും നാട്ടുകാരായ പ്രവാസികൾക്കും ഇതര സംസ്ഥാനത്തുനിന്ന‌് എത്തുന്നവർക്കും ക്വാറന്റൈൻ സൗകര്യമൊരുക്കിയും മാതൃകകാട്ടി. പെരിങ്ങാടി അൽഫലാഹ‌് പ്രയർഹാളിൽ സജ്ജമാക്കിയ 50 കിടക്കയോടെയുള്ള കോവിഡ‌് ഫസ‌്റ്റ‌് ലൈൻ സെന്ററിലേക്ക‌ാവശ്യമായ മുഴുവൻ സാമഗ്രികളും നാട‌് സംഭാവന ചെയ‌്തു.

ആരോഗ്യകേന്ദ്രം നമ്പർ വൺ
ന്യൂമാഹി പിഎച്ച‌്സി കുടുംബാരോഗ്യകേന്ദ്രമായി മാറുകയാണ‌്. 30 ലക്ഷം രൂപ വിനിയോഗിച്ച‌് ഒന്നാംനില പൂർത്തിയാക്കി. ഡോക‌്ടർമാർ, നഴ‌്സുമാർ, ഫാർമസിസ‌്റ്റ‌് എന്നിവരെ നിയമിച്ചു. എൻഎച്ച‌്എം ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപ ഉപയോഗിച്ചുള്ള പ്രൈമറി വെയിറ്റിങ്ങ‌് ഏരിയ കൂടി നിർമിച്ചാൽ ഉദ‌്ഘാടനം നടത്തും. 2017ൽ സംസ്ഥാനത്തെ മികച്ച അഞ്ച‌് പ്രാഥമികാരോാഗ്യകേന്ദ്രമെന്നുള്ള ബഹുമതി ന്യൂമാഹി പിഎച്ച‌്സിക്കായിരുന്നു. ശുചിത്വത്തിനുള്ള കായകൽപം അവാർഡ‌്, ശുചിത്വത്തിനും അടിസ്ഥാന സൗകര്യത്തിനുമുള്ള ക്യാഷ‌് അവാർഡ‌് തുടങ്ങി ബഹുമതികൾ ഏറെ.

കുട്ടികളുടെയും വൃദ്ധരുടെയും ഉദ്യാനം
മയ്യഴിപുഴയുടെ തീരത്ത‌് പഞ്ചായത്തിന‌് സമീപമായി 2 കോടി രൂപ ചെലവിലുള്ള കുട്ടികളുടെയും വൃദ്ധരുടെയും ഉദ്യാനത്തിന്റെ പണി പൂർത്തിയാവുകയാണ‌്. ജില്ല പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ‌് നടപ്പാക്കുന്നത‌്. കുട്ടികൾക്ക‌് കളിക്കാനുള്ള വിപുലമായ സൗകര്യം പാർക്കിലുണ്ടാവും. വാക‌് വേ, മൂന്ന‌് പവലിയനുകൾ, കുളം, കളിഉപകരണങ്ങൾ എല്ലാം ഉദ്യാനത്തിൽ ഒരുക്കും.

ന്യൂമാഹി ടൂറിസം ഭൂപടത്തിലേക്ക‌്
കോസ‌്റ്റൽ ഷിപ്പിംഗ‌് ആന്റ‌് ഇൻലാൻഡ‌് നാവിഗേഷൻ വകുപ്പിന്റെ മലനാട‌് റിവർക്രൂയിസ‌് പദ്ധതിയിൽ പുഴയോരത്ത‌് ബോട്ട‌് ജെട്ടി നിർമാണവും ആരംഭിച്ചു. അഞ്ച‌് കോടി രൂപ ചെലവിലുളള ബോട്ട‌്ജെട്ടിയുടെ പണി പൂർത്തിയാവുന്നതോടെ ന്യൂമാഹിയും ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കും. ജലഗതാഗതത്തിന‌് പ്രാധാന്യം നൽകുന്ന ഈ പദ്ധതി നാടിന്റെ അഭിമാനമായി വികസിക്കും. ബോട്ട‌് ജെട്ടിയുടെ രണ്ട‌് ഭാഗത്തുമായി വാക‌് വേയുണ്ട‌്. റോഡിൽ നിന്ന‌് ബോട്ടിജെട്ടിയിലേക്കും നടപ്പാതയുണ്ടാവും. ഭാവിയിൽ ഈ വാക‌് വേ മാഹിപ്പാലംവരെ വികസിപ്പപിക്കും.

സ‌്ത്രീസുരക്ഷക്ക‌് കൊറിയൻ ആയോധനകല
കൊറിയൻ ആയോധന കലയായ തൈക്കോണ്ടയിലൂടെ ‌സ‌്ത്രീസ്വയംസുരക്ഷയുടെ വഴിതേടുകയാണ‌് ന്യൂമാഹിയിലെ വിദ്യാർഥിനികൾ. 150 വിദ്യാർഥിനികൾക്ക‌് ഈ പദ്ധതിയിൽ പരിശീലനം നൽകി. സംസ്ഥാന﹣-ജില്ല മത്സരങ്ങളിൽ നേട്ടങ്ങൾ കൊയ‌്ത കുട്ടികളും അനവധി.

എല്ലാവർക്കും കുടിവെള്ളം
എല്ലാവർക്കും ശുദ്ധജലം ഉറപ്പുവരുത്തുന്ന ലക്ഷ്യത്തിലേക്കാണ‌് പഞ്ചായത്തിന്റെ യാത്ര. വിവിധ കുടിവെള്ള പദ്ധതികളിലൂടെ ആയിരം കുടുംബങ്ങൾക്ക‌് കൂടി കുടിവെള്ളമെത്തിച്ചു. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങൾക്കായി വിവിധ കുടിവെള്ള പദ്ധതികളാണ‌് നടപ്പാക്കിയത‌്. കരീക്കുന്ന കുടിവെള്ള പദ്ധതിയും കരീക്കുന്ന‌് പൊതുകിണറും, പള്ളിപ്രം ശുദ്ധജലപദ്ധതി, പെരിങ്ങാടി﹣-പെരുമുണ്ടേരി ശുദ്ധജല വിതരണ പദ്ധതി, കുനിയിൽ സ‌്കൂൾ ജലപദ്ധതി, ചവോക്കുന്ന‌് പദ്ധതി, അഴീക്കൽ പദ്ധതി എന്നിവ വഴിയും വാട്ടർ അതോറിറ്റിയുടെ വിവിധ സ‌്കീമുകളിൽ ഉൾപ്പെടുത്തിയുമാണ‌് കുടിവെളള വിതരണം.

കറിപൗഡർ മുതൽ മെഴുകുതിരിവരെ
101 ഗ്രൂപ്പുകളിലായി 1445 അംഗങ്ങളടങ്ങിയതാണ‌് ന്യൂമാഹി പഞ്ചായത്തിലെ കുടുംബശ്രീ. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 25 സംരംഭ യൂനിറ്റുകളുണ്ട‌്. സൂര്യ ഫ‌്ളോർമിൽ, കാവേരി ഗാർമെന്റ‌്സ‌്, മരിയ മെഴുകുതിരി, ശ്രീഗുരു കറിപൗഡർ, പേപ്പർബാഗ‌്, ആടുഗ്രാമം, ക്ഷീരസാഗരം എന്നിവയാണ‌് ഇവയിൽ പ്രധാനം. ഉത്സവചന്തയും മാസചന്തയും കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആഴ‌്ചചന്തയും നടത്തിയാണ‌് വിപണനം.

മത്സ്യതൊഴിലാളികൾക്ക‌് കൈനിറയെ

മത്സ്യതൊഴിലാളികൾക്ക‌് വീടും വള്ളവും വലയും മക്കൾക്ക‌് പഠനത്തിന‌് ലാപ‌്ടോപ്പും കസേരയും മേശയും നൽകി. വീടും സ്ഥലവും പദ്ധതിയിൽ 10 ലക്ഷം രൂപ നൽകി 8 പേർക്കാണ‌് വീട‌് നൽകിയത‌്. മൂന്ന‌് വീടുകൾക്ക‌് 2015﹣-16 കാലത്ത‌് 2 ലക്ഷം വീതവും ഒരു വീടിന‌് 2016﹣-17 വർഷം നാല‌് ലക്ഷവും നൽകി. 27 തൊഴിലാളികൾക്ക‌്  5,30,700 രൂപചെലവിൽ വള്ളവും വലയും അനുവദിച്ചു. 19 തൊഴിലാളികൾക്ക‌് 2.9 ലക്ഷം രൂപ വിനിയോഗിച്ച‌് ഗിൽനെറ്റും നൽകി. മത്സ്യതൊഴിലാളികളുടെ മക്കളായ 101 വിദ്യാർഥികൾക്ക‌് 6,26,516 രൂപ വിനിയോഗിച്ച‌് മേശയും കസേരയും വിതരണം ചെയ‌്തു. ബിരുദവിദ്യാർഥികളായ 12 പേർക്ക‌് 3,54,346 രൂപ വിനിയോഗിച്ച‌് ലാപ‌്ടോപ്പ‌് നൽകി.

കരുതൽ നിറച്ച‌ും കൈപിടിച്ചും
പട്ടിക ജാതി കുടുംബങ്ങൾക്ക‌ും കരുതലിന്റെ നാളുകളായിരുന്നു. ബിരുദ വിദ്യാർഥികൾക്ക‌് ലാപ‌്ടോപ്പ‌്, മേശ, കസേര, സ‌്കോളർഷിപ്പ‌് എന്നിവ നൽകി. 8,9,10 ക്ലാസിൽ പഠിക്കുന്നവർക്ക‌് സൈക്കിളും. വീട‌് വാസയോഗ്യമാക്കൽ, മേൽകൂരമാറ്റൽ പദധതികളിലൂടെ പാർപ്പിട സംരക്ഷണം ഉറപ്പാക്കി. സ്വയം തൊഴിലിന‌് ഓട്ടോറിക്ഷ, വയോജനങ്ങൾക്ക‌് കട്ടിൽ, പെൺകുട്ടികളുടെ വിവാഹത്തിന‌് ധനസഹായം എന്നിവയും പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കി.

നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ
ന്യൂമാഹി പഞ്ചായത്തിന‌് ഐഎസ‌്ഒ അംഗീകാരം.
വീടുകളിൽ നിന്ന‌് പ്ലാ‌സ‌്റ്റിക‌് മാലിന്യം ശേഖരിക്കാൻ ഹരിതകർമസേന.
513 വീടുകളിൽ പൈപ്പ‌് കമ്പോസ‌്റ്റും 310 റിംഗ‌് കമ്പോസ‌്റ്റും.
ആയിരം കുടുംബങ്ങൾക്ക‌് കൂടി കുടിവെള്ളമെത്തിച്ചു.
പിഎച്ച‌്സിക്ക‌് ശുചിത്വത്തിനുള്ള സംസ്ഥാന സർക്കാരിന്റെ കായകൽപ അവാർഡ‌്.
സംസ്ഥാന സർക്കാരിന്റെ കേരള അക്രഡിറ്റേഷൻ സ‌്റ്റാൻഡേർഡ‌് ഫോർ ഹോസ‌്പിറ്റൽ പദവി.
മത്സ്യതൊഴിലാളികൾക്ക‌് വള്ളവും വലയും.
തൊഴിലുറപ്പ‌് പദ്ധതിയിൽ കിണർനിർമാണം.
കയർഭൂവസ‌്ത്രം ഉപയോഗിച്ച‌് തോട‌് സംരക്ഷണം.
വിവിധ ഭവന നിർമാണപദ്ധതികളിലായി 41 വീടുകൾ നൽകി.
ലൈഫ‌് മൂന്നാംഘട്ടം ഭൂമിയും വീടും പദ്ധതി തുടങ്ങി. 5 പേർക്ക‌് സ്ഥലത്തിന‌് സഹായം.
ഹാർബർ എൻജിനിയറിങ്ങ‌് വകുപ്പ‌് ഫണ്ട‌് ഉപയോഗിച്ച‌് 1.11 കോടി രൂപ വിനിയോഗിച്ച‌് റോഡ‌് നിർമാണം.
മണ്ണ‌് ജല സംരക്ഷണത്തിന‌് 4000 മഴക്കുഴികൾ നിർമിച്ചു.
തൊഴിലുറപ്പ‌് പദ്ധതിയിൽ 2 കോടി രൂപ ചെലവഴിച്ചു.

Related Articles

Back to top button