തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതിക്കു കോവിഡ്; ഫലം ലഭിച്ചത് 10 ദിവസത്തിനുശേഷം
സിന്ധുമോള്‍ ആര്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതിക്കും കോവിഡ്. കിളിമാനൂര്‍ പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത തട്ടത്തുമല മലയ്ക്കല്‍ സ്വദേശിയായ 32 വയസുകാരനാണു കോവിഡ് സ്ഥിരീകരിച്ചത്.
ജൂലൈ 17-നാണ് പനപ്പാംകുന്ന് സ്വദേശിയെ മോഷണക്കേസുമായി ബന്ധപ്പെട്ട് കിളിമാനൂര്‍ പോലീസ് പിടികൂടുന്നത്. ഇതിനുശേഷം വര്‍ക്കലയിലെ എസ്ആര്‍ ആശുപത്രിയില്‍ ക്വാറന്റൈനിലായിരുന്നു. കസ്റ്റഡിയില്‍ എടുത്തശേഷം സ്രവം പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പോസിറ്റീവായി വന്നിരിക്കുന്നത്. പത്തു ദിവസത്തിനുശേഷമാണ് പ്രതിയുടെ പരിശോധനാ ഫലം ലഭിക്കുന്നത്. സ്റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും കോവിഡ് പരിശോധന നടത്താനും ഡ്യൂട്ടിയിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കാനും നിര്‍ദേശമുണ്ട്.