India

ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ പിടികൂടി സുരക്ഷാ സേന. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ മുസമ്മിൽ ഷെയ്ഖാണ് അറസ്റ്റിലായത്. ബന്ദിപ്പോരയിലെ ഹജിൻ മേഖലയിൽ നിന്നുമാണ് ഭീകരനെ പിടികൂടിയത്.

ഭീകരാക്രമണം ലക്ഷ്യമിട്ട് ഭീകരർ ഹജിൻ മേഖലയിൽ തമ്പടിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൈന്യത്തിന്റെയും, പോലീസിന്റെയും സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും രാജ്യവിരുദ്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

അടുത്തിടെയാണ് ഇയാൾ ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്നതെന്ന് പോലീസ് പറഞ്ഞു. ഹജിൻ മേഖലയിൽ ഭീകരാക്രമണം നടത്തുക, നുഴഞ്ഞു കയറുന്ന ഭീകരർക്ക് സഹായങ്ങൾ നൽകുക എന്നീ ചുമതലകളാണ് സംഘടന നൽകിയിട്ടുള്ളതെന്ന് ഷെയ്ഖ് പോലീസിനോട് വെളിപ്പെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ നടത്തിയ പരിശോധനയിൽ ലഷ്‌കർ, ഹിസ്ബുൾ ഭീകരന്മാർ അറസ്റ്റിലായിരുന്നു.

Related Articles

Back to top button