IndiaLatest

കുഞ്ഞിനെ ദത്തെടുക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

“Manju”

അലഹബാദ്: കുഞ്ഞിനെ ദത്തെടുക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് വിവേക് വര്‍മ്മ, ജസ്റ്റിസ് ഡോ കൗശല്‍ ജയേന്ദ്ര താക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.1956-ലെ ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്‌ട് അനുസരിച്ച്‌ അച്ഛനോ, അമ്മയ്ക്കോ ഒറ്റയ്ക്കായും കുഞ്ഞിനെ ദത്തെടുക്കാം.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നും കോടതി അറിയിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ റിന കിന്നറും ഭാര്യയും സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ദത്തെടുക്കാനുള്ള ആഗ്രഹം ചില്‍ഡ്രണ്‍സ് ഹോമില്‍ അറിയിച്ചപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും നിരസിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ്, റിന അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

2000 ഡിസംബര്‍ 16ന് വാരണാസിയില്‍ വെച്ചാണ് തങ്ങള്‍ വിവാഹിതരായത്. കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തണമെന്ന് ആഗ്രഹമുണ്ടെന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെന്നും റിന കോടതിയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ്, ട്രാന്‍സ് ജെന്‍ഡേഴ്‌സിനും കുട്ടികളെ ദത്തെടുക്കാനുള്ള എല്ലാ അവകാശമുണ്ടെന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് അതിന് നിര്‍ബന്ധമല്ലെന്നും കോടതി അറിയിച്ചത്.

Related Articles

Back to top button