LatestThiruvananthapuram

കനത്ത മഴ ; വെഞ്ഞാറമൂട്ടില്‍ മണ്ണിടിഞ്ഞു

“Manju”

തിരുവനന്തപുരം : വെഞ്ഞാറമൂട് പ്രദേശത്ത് വ്യാപകമായി മണ്ണിടിഞ്ഞു. പേരുമല ചക്കക്കാടില്‍ സമീപത്തെ വീടിന്റെ മതിലിടിഞ്ഞുവീണ് കരിമ്പുവിള തടത്തരികത്ത് വീട്ടില്‍ പത്മാലയന്റെ രണ്ട് ആടുകള്‍ ചത്തു. പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാംമൂട്ടില്‍ മാത്രം നാലിടത്ത് മണ്ണിടിഞ്ഞു. മുഷാദ്, കക്കുടി സലിം, ശ്രീനി എന്നിവരുടെ വീടുകളുടെ ഉയരമുള്ള പാര്‍ശ്വഭിത്തികള്‍ ഇടിഞ്ഞുവീണു. മൊബൈല്‍ ടവറിന്റെ പാര്‍ശ്വഭിത്തികളും തകര്‍ന്ന് റോഡിലേക്ക് വീണു. മേഖലയില്‍ ഇരുപതിലധികം സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായത് .

Related Articles

Back to top button