ശ്രീജ.എസ്
മുംബൈ: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടന് സോനൂ സൂദ്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആളുകളില്‍ നിന്നും വളരെയധികം സ്നേഹവും പിന്തുണയും ലഭിച്ചുവെന്നും അതാണ് പുതിയ സംരഭത്തിലേക്ക് തന്നെ നയിച്ചതെന്നും സോനു സൂദ് പറഞ്ഞു. ‘
കോവിഡ് കാലത്തെ താരത്തിന്റെ ഇടപെടല്‍ നേരത്തെയും ഒരുപാട് പ്രശംസകള്‍ നേടിയിരുന്നു. ലോക്ഡൗണ്‍ മൂലം കുടുങ്ങിപ്പോയ നിരവധി കുടിയേറ്റ തൊഴിലാളികളെയാണ് സോനു സൂദ് ഇതിനോടകം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കുന്നതിനായി സോനു വിട്ടുനല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. സോനു സൂദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്ഡിജി സ്പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് നല്കി ഐക്യരാഷ്ട്ര സഭ ആദരിച്ചിട്ടുണ്ട്.