Thiruvananthapuram

പൂവ്വാർ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം; പൂവ്വാർ കെ.എസ്.ആർ.ടി.സി യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ ബി. സുരേന്ദ്രനെ കൃത്യ വിലോപത്തിന്റെ പേരിൽ സിഎംഡി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇയാൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ ഓഫീസിൽ ഇരിക്കുന്നത് വിജലൻസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മദ്യപിച്ച് ഡ്യൂട്ടി നിർവ്വഹിക്കുകയോ, മദ്യപിച്ച് കൊണ്ട് ഡിപ്പോയിലോ, ഡിപ്പോ പരിസരത്തോ പ്രവേശിക്കാൻ പാടില്ലെന്ന കോർപ്പറേഷന്റെ ഉത്തരവുകൾക്ക് എതിരെ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടിയെന്ന് സിഎംഡിയുടെ ഓഫീസ് അറിയിച്ചു

Related Articles

Back to top button