India

ഉത്സവ് ദേ ഹംപി; മൂന്നാം പതിപ്പിന് ആരംഭം

“Manju”

ബെംഗളൂരു: മെഗാ മോട്ടോർസ്‌പോർട്‌സ് ഉത്സവമായ ഉത്സവ് ദേ ഹംപിയുടെ മൂന്നാം പതിപ്പ് ആരംഭിച്ചു. നിരവധി മോട്ടോർ ചാമ്പ്യൻഷിപ്പുകളാണ് ഉത്സവത്തിൽ അരങ്ങേറുന്നത്. ഈ വർഷം 29 കാറുകളിലായി 58 ഡ്രൈവർമാരാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്‌ക്കുന്നത്.

പരിപാടിയുടെ ആദ്യ ചാമ്പ്യൻഷിപ്പായ ജെകെ ടയർ ഇന്ത്യൻ നാഷണൽ റെഗുലാരിറ്റി റൺ ചാമ്പ്യൻഷിപ്പ്(ഐഎൻആർആർസി) സൗത്ത് സോൺ റൗണ്ടിൽ ഏകദേശം നാൽപ്പതോളം വിന്റേജ് കാറുകളുടെ റാലി സംഘടിപ്പിച്ചു. ബെംഗളൂരുവിലെ കന്തീരവ സ്റ്റേഡിയം മുതൽ വിധാൻ സൗധ വരെയുള്ള പത്ത് കിലോമീറ്ററിലാണ് റാലി നടത്തിയത്.

ഹംപിയിൽ നിന്നും ആരംഭിക്കുന്ന ഐഎൻആർആർസിയുടെ രണ്ടാം റൗണ്ടിൽ ഓഫ്-റോഡ് റൈഡുകളാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 17നും 18നുമാണ് ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം നടത്തുന്നത്.

വിനോദസഞ്ചാരം പ്രോത്സഹാപ്പിക്കുന്നതിനും, സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പുവരുത്തുന്നതിനും ആരംഭിച്ച ചാമ്പ്യൻഷിപ്പാണ് ഉത്സവ് ദേ ഹംപി. ഗാന്ധി ജയന്തി ദിനത്തിലാണ് പരിപാടിയുടെ ഫ്‌ലാഗ് ഓഫ് സംഘടിപ്പിച്ചു വരുന്നത്.

Related Articles

Back to top button