IndiaLatest

ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ

“Manju”

സാമ്പത്തിക രംഗത്ത് കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി. ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയതാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ ശ്രദ്ധേയമാകുന്നത്. ബ്രിട്ടനെ ആറാമത്തെ ആറാം സ്ഥാനത്തേക്ക് പിന്തളളിയാണ് ഇന്ത്യ അഞ്ചാമത്തെത്തിയത്.

മുന്‍ ബ്രിട്ടീഷ് കോളനിയായ ഇന്ത്യ 2021ലെ അവസാന മൂന്ന് മാസങ്ങളില്‍ യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയായിരുന്നു. അന്താരാഷ്‌ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തി. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടല്‍.

ബ്രിട്ടന്റെ സാമ്പത്തിക മേഖല ഏതാനും നാളുകളായി അനിശ്ചിതത്വത്തിലാണ്. അനിയന്ത്രിതമായ വിലക്കയറ്റവും രാഷ്‌ട്രീയത്തിലെ അനിശ്ചിത്വവും ബ്രിട്ടന് വലിയ ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര റാങ്കിംഗില്‍ യുകെയുടെ ഇടിവ് വരാന്‍ പോകുന്ന പ്രധാനമന്ത്രിക്ക് അനഭിലഷണീയമായ പശ്ചാത്തലമാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ തിങ്കളാഴ്ച ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കും. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് റണ്‍ ഓഫില്‍ മുന്‍ ചാന്‍സലര്‍ റിഷി സുനക്കിനെ പരാജയപ്പെടുത്തുമെന്നാണ് കണക്ക്കൂട്ടല്‍.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അഭിപ്രായത്തില്‍ മാന്ദ്യം 2024 വരെ നീണ്ടുനില്‍ക്കും. ഇതിനു വിപരീതമായി, ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കുന്നു. ഈ പാദത്തില്‍ ഇന്ത്യന്‍ സ്റ്റോക്കുകളില്‍ വലിയ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്. എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്സില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മാര്‍ച്ച്‌ വരെയുള്ള പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലുപ്പം പണത്തിന്റെ അടിസ്ഥാനത്തില്‍ 854.7 ബില്യണ്‍ ഡോളറാണ്. അതേസമയം യുകെയുടേത് 816 ബില്യണ്‍ ഡോളറായിരുന്നു.

 

Related Articles

Back to top button