IndiaLatest

പാലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മരിച്ച നിലയില്‍

“Manju”

ഡല്‍ഹി  ; പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. റമല്ലയിലെ എംബസി ആസ്ഥാനത്താണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മരണം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു. മുകുള്‍ ആര്യ മികച്ച ഉദ്യോ​ഗസ്ഥനായിരുന്നുവെന്നും മരണ വാര്‍ത്ത ‍ഞെട്ടിച്ചെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അനുസ്മരണ കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുകുള്‍ പാരിസില്‍ യുനൊസ്കോയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കാബൂളിലും മോസ്ക്കോയിലും ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിട്ടുണ്ട്. ഡല്‍ഹി സ്വദേശിയാണ്. ഡല്‍ഹി സര്‍വകലാശാലയിലും ജെഎന്‍യുവിലും സാമ്പത്തിക ശാസ്ത്രം പഠിച്ച ശേഷം 2008ലാണ് അദ്ദേഹം വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല. പലസ്തീന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Related Articles

Back to top button