ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്കായി, ഫാര്‍മ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയില്‍ നൈട്രിക് ഓക്സൈഡ് നേസല്‍ സ്പ്രേ അവതരിപ്പിച്ചു. സാനോട്ടൈസുമായി ചേര്‍ന്നാണ് ഗ്ലെന്‍മാര്‍ക്ക് കമ്പനി നേസല്‍ സ്പ്രേ പുറത്തിറക്കിയത്. ഇന്ത്യയിലെ മൂന്നാം ഘട്ട പരീക്ഷണം അവസാന ഘട്ടത്തിലാണ്. നൈട്രിക് ഓക്സൈഡ് നേസല്‍ സ്പ്രേ സുരക്ഷിതവും കോവിഡില്‍ നിന്ന് മുക്തമാക്കുന്നതിന് സഹായകരവുമാണ്. ഗ്ലെന്‍മാര്‍ക്ക് ഫാബിസ്പ്രേ എന്ന ബ്രാന്‍ഡിന് കീഴില്‍ നൈട്രിക് ഓക്സൈഡ് സ്പ്രേ വിപണനം ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Related Articles
കോവിഡ് വാക്സിന് വിതരണത്തിനായി 28,000 ത്തില്‍ അധികം ശീതീകരണ കേന്ദ്രങ്ങൾ ഒരുക്കി കേന്ദ്ര സർക്കാർ
November 4, 2020 9:58 AM
Check Also
Close