IndiaLatest

കോവിഡ് വാക്‌സിന്‍ വിതരണത്തിനായി 28,000 ത്തില്‍ അധികം ശീതീകരണ കേന്ദ്രങ്ങൾ ഒരുക്കി കേന്ദ്ര സർക്കാർ

“Manju”

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വിതരണത്തിനായി 28,000 ത്തില്‍ അധികം ശീതീകരണ കേന്ദ്രങ്ങളും 700 ല്‍ അധികം ശീതികരിച്ച വാനുകളും രാജ്യത്തുണ്ട്. വാക്‌സിന്‍ വിതരണത്തിന് പരിശീലനം ലഭിച്ച 70,000 ത്തോളം ആളുകളും രാജ്യത്തുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സാര്‍വ്വത്രിക രോഗപ്രതിരോധ പദ്ധതിയില്‍ ഇവയെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും കൊറോണ വാക്‌സിന് വേണ്ടിയും ഇവ പ്രയോജനപ്പെടുത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. വാക്‌സിന്‍ വിതരണം സംബന്ധിച്ച്‌ ദേശീയ വിദഗ്ധ സംഘം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കരുതെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനസംഖ്യാ ഗ്രൂപ്പുകളുടെ മുന്‍ഗണനാ ക്രമത്തിലുള്ള വിവരങ്ങള്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രം പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിയന്ത്രണത്തില്‍ ഒരു സംഘത്തെ നിയോഗിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.

Related Articles

Back to top button