KeralaLatest

ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ച് വാര്‍ഷികം നാളെ

“Manju”

പാമ്പാടി: ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ചിന്റെ ഇരുപത്തിയൊന്നാമത് വാര്‍ഷികം നാളെ (13/03/2022) ഞായറാഴ്ച വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ 5 മണിയുടെ ആരാധനയോടെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമാകും. രാവിലെ 10 മണിക്ക് നടക്കുന്ന വാര്‍ഷിക സമ്മേളനം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. സന്യാസി സന്യാസിനിമാരും മുതിര്‍ന്ന പ്രവര്‍ത്തകരും ചടങ്ങുകളില്‍ സംബന്ധിക്കും. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് ദീപപ്രദക്ഷിണവും ഉണ്ടാകും.

1986 കാലഘട്ടത്തിലാണ് പാമ്പാടിയില്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. ഒരു ട്യൂഷന്‍ സെന്റര്‍ വാടകയ്ക്ക് എടുത്ത് പ്രാര്‍ത്ഥനാകേന്ദ്രം ആരംഭിച്ചു. പിന്നീട് 1994ല്‍ ഗുരുഭക്തര്‍ ചേര്‍ന്ന് പാമ്പാടി അരുവിക്കുഴിയില്‍ മൂന്നര ഏക്കര്‍ സ്ഥലം വാങ്ങുകയും പ്രാര്‍ത്ഥനാലയം നിര്‍മ്മിച്ച് ഗുരുവിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2001 മാര്‍ച്ച് 13 ന് ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി തീർത്ഥയാത്രാവേളയിൽ ഉപാശ്രമത്തിലെത്തി പ്രാര്‍ത്ഥനാലയത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയിലുടനീളമുള്ള ഗുരുഭക്തര്‍ പ്രാര്‍ത്ഥനാചടങ്ങുകളില്‍ സംബന്ധിക്കുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുകയെന്നും ആശ്രമം ഇന്‍ചാര്‍ജ് സ്വാമി അർചിത് ജ്ഞാന തപസ്വി അറിയിച്ചു.

Related Articles

Back to top button