KeralaLatest

വിദ്യാര്‍ഥികളുടെ നിരക്ക് ഇളവ്: 17 വയസ്സില്‍ കൂടരുത്

ഇളവ്​ ബി.പി.എല്ലിന്​ മാത്രം

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര ഇ​ള​വി​നു​ള്ള ​പ്രാ​യ​പ​രി​ധി 17 വ​യ​സ്സാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ജ​സ്റ്റി​സ്​ രാ​മ​ച​​ന്ദ്ര​ന്‍ ക​മീ​ഷ​ന്‍.

രാ​ത്രി യാ​​ത്ര നി​ര​ക്ക്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്​​തി​ട്ടു​ണ്ട്. രാ​ത്രി എ​ട്ടു​മു​ത​ല്‍ പു​ല​ര്‍​ച്ച അ​ഞ്ചു​വ​രെ 40 ശ​ത​മാ​നം വ​ര്‍​ധ​ന ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ്​ ശി​പാ​ര്‍​ശ. പ​രീ​ക്ഷ​ണ സ​മ​​യ​ത്തെ വി​ല​യി​രു​ത്ത​ലു​ക​ള്‍​ക്ക്​ ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. രാ​ത്രി യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യ​തി​നാ​ല്‍ സ​ര്‍വി​സ് ന​ഷ്​​ട​മാ​ണെ​ന്ന്​ ബ​സു​ട​മ​ക​ള്‍ നേ​ര​ത്തേ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ കാ​ര്യ​മാ​ണ്​ സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​തെ​ങ്കി​ലും രാ​ത്രി യാ​​ത്രാ​നി​ര​ക്ക്​ വ​ര്‍​ധി​ച്ചാ​ല്‍ അ​ത്​ കൂ​ടു​ത​ല്‍ ഗു​ണം ചെ​യ്യു​ക കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വി​സു​ക​ള്‍​ക്കാ​ണ്​. സൂ​പ്പ​ര്‍ ക്ലാ​സ്​ സ​ര്‍​വി​സു​ക​ള്‍ കൂ​ടു​ത​ലും ഓ​പ​റേ​റ്റ്​ ചെ​യ്യു​ന്ന​ത്​ രാ​ത്രി​യി​ലാ​ണ്. ശി​പാ​ര്‍​ശ ന​ട​പ്പാ​യാ​ല്‍ കെ.​എ​സ്.​ആ​ര്‍.​സി​യു​ടെ രാ​ത്രി​കാ​ല സ​ര്‍​വി​സു​ക​ളി​ല്‍ യാ​ത്രാ ചെ​ല​വേ​റും. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച്‌​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ്​ ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.
മി​നി​മം ചാ​ര്‍​ജ്​ നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന​തു​പോ​ലെ പ​ത്ത്​ രൂ​പ​യാ​ക്കാ​നാ​ണ്​ ധാ​ര​ണ. അ​തേ​സ​മ​യം മി​നി​മം നി​ര​ക്കി​ല്‍ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​ര​പ​രി​ധി​യി​ല്‍ കു​റ​വ്​ വ​രു​ത്തി​യ തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന​താ​ണ്​ മ​റ്റൊ​രു വെ​ല്ലു​വി​ളി. കോ​വി​ഡ്​ കാ​ല​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ മി​നി​മം ചാ​ര്‍​ജാ​യ എ​ട്ടു രൂ​പ​ക്ക്​​ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​രം അ​ഞ്ച്​ കി​ലോ​മീ​റ്റ​റി​ല്‍​നി​ന്ന്​ 2.5 കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ച​ത്. പു​തി​യ ശി​പാ​ര്‍​ശ​ക​ളി​ലും ഈ ​ദൂ​ര​പ​രി​ധി മാ​റ്റി​യി​ട്ടി​ല്ല. മാ​​ത്ര​മ​ല്ല കി​ലോ​മീ​റ്റ​ര്‍ ചാ​ര്‍​ജ്​ 90 പൈ​സ​യി​ല്‍​നി​ന്ന്​ ഒ​രു രൂ​പ​യാ​ക്കാ​നു​മാ​ണ്​ നി​ര്‍​ദേ​ശം. 70 പൈ​സ​യാ​യി​രു​ന്നു​ കി​ലോ​മീ​റ്റ​ര്‍ ചാ​ര്‍​ജ്​ കോ​വി​ഡ്​ കാ​ല​ത്താ​ണ്​​ 90 പൈ​സ​യാ​ക്കി​യ​ത്.

Related Articles

Back to top button