IndiaLatest

സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് എ.എ.പി

“Manju”

പഞ്ചാബിലെ മിന്നും ജയത്തിന് ശേഷം ആം ആദ്മി പാര്‍ട്ടി കണ്ണുവെച്ചിരിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളം പാര്‍ട്ടി പദയാത്രകള്‍ നടത്തും. ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്‌ ഏപ്രില്‍ 14ന് തെലങ്കാനയിലാണ് ആദ്യം പദയാത്ര നടത്തുക. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും എ.എ.പി സ്വാധീനം വര്‍ധിപ്പിക്കാനായി പദയാത്ര നടത്തും. തിയ്യതി പാര്‍ട്ടി പിന്നീട് പ്രഖ്യാപിക്കുമെന്ന് തെലങ്കാനയുടെ ചുമതലയുള്ള നേതാവ് സോമനാഥ് ഭാരതി പറഞ്ഞു. ഡല്‍ഹി മോഡല്‍ ഭരണത്തെ കുറിച്ചും ഡല്‍ഹിയില്‍ എ.എ.പി ഭരണത്തിലെത്തിയ ശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചും ഈ പദയാത്രകളില്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button