Uncategorized

നഗ്മ വനിതാ ഡോണായ കഥ

“Manju”

പാട്‌ന : ഭര്‍ത്താവിനെയും സ്വന്തം കുഞ്ഞിനേയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാടുവിട്ട യുവതി, വനിതാ ഡോണായി. സിനിമാ കഥകളെ പോലും വെല്ലുന്ന ട്വിസ്റ്റുകളോടുകൂടിയതായിരുന്നു ഇവരുടെ ജീവിതം.
ബീഹാറിലെ പാട്‌നയിലാണ് ഈ കഥ തുടങ്ങുന്നത്. പ്രണയത്തിലകപ്പെട്ട് തന്റെ കുടുംബത്തെ ഉപേക്ഷിച്ച്‌ നാടുവിട്ട നഗ്മ എന്ന യുവതിയും, കാമുകന്‍ രാഹുലുമാണ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായിട്ടുള്ളത്. നഗ്മ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് എന്നാല്‍ ആദ്യം കാമുകനായ രാഹുലിന് ഇതേക്കുറിച്ചു അറിയില്ലായിരുന്നു എന്നാണ് ഇപ്പോൾ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
നഗ്മയുമായി ഒളിച്ചോടിയ ശേഷം രാഹുല്‍ ഗൈഘട്ടിലെ വാടകവീട്ടിലാണ് താമസിച്ചത്. പാട്‌നയിലെ ചിത്‌കോഹ്ര്‍ സ്വദേശിയായ രാഹുല്‍, ആയുധങ്ങള്‍ കടത്തുകയും, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നു. ഇതിനിടെ 2015ല്‍ വിക്രം എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രാഹുല്‍ പോലീസ് പിടിയിലാവുകയും 5 വര്‍ഷത്തോളം ചപ്ര ജയിലില്‍ തടവിലാവുകയും ചെയ്തു. ഈ സമയത്ത്, നഗ്മ ഗുണ്ടാസംഘത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത്, ജയിലില്‍ കഴിയുന്ന രാഹുലുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി അയാള്ർ നൽകുന്ന വിലാസങ്ങളില്‍ ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും ബിസിനസ് നിലനിർത്തുപോരുകയും ചെയ്തിരുന്നു.
ഒരു മാസം മുന്‍പാണ് രാഹുലിന് ജാമ്യം ലഭിച്ചത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ്, പാട്നയിലെ ഗാര്‍ഡ്നിബാഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അനിഷാബാദ് വളവിലുള്ള മൊബൈല്‍ ഷോപ്പില്‍, കവര്‍ച്ചയ്ക്കായി ഗുണ്ടകള്‍ വെടിയുതിര്‍ത്തു. ഈ കേസിലാണ് ഇപ്പോൾ പോലീസ് രാഹുലിനെയും നഗ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button