Uncategorized

പൊതു-സ്വകാര്യ മേഖലകളില്‍ ഭിന്നശേഷിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

“Manju”

ചെന്നൈ: തമിഴ്നാട്ടില്‍, പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കിയേക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്‌ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഭിന്നശേഷിക്കാര്‍ക്ക് തമിഴ്നാട് നൈപുണ്യ വികസന കോര്‍പ്പറേഷന്‍ പരിശീലനവും സൗജന്യ ലാപ്ടോപ്പും നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ , സ്വകാര്യ മേഖലകളില്‍ ഉന്നതതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കനുസൃതമായി ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കും. മറ്റുള്ളവരെ ആശ്രയിക്കാതെ ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കും.

ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ ജനുവരി ഒന്നു മുതല്‍ 1,000 രൂപയില്‍ നിന്ന് 1,500 രൂപയായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആകെ 4,39,315 പേര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. 263.58 കോടി രൂപയുടെ അധികബാധ്യത സര്‍ക്കാര്‍ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.

Related Articles

Back to top button