IndiaLatest

ഇവാന് നന്ദി പറഞ്ഞ് സ്റ്റിമാച്

“Manju”

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹല്‍ അബ്ദുല്‍ സമദിന്റെ ഈ സീസണിലെ മികച്ച പ്രകടനങ്ങളില്‍ തനിക്ക് അതിയായ സന്തോഷം ഉണ്ട് ഇന്ത്യന്‍ പരിശീലകന്‍ ഇവാന്‍ സ്റ്റിമാച്. തന്റെ പ്രിയപ്പെട്ട താരങ്ങളെ ചോദിച്ചാല്‍ അതില്‍ ഒരു താരമാണ് സഹല്‍ അബ്ദുല്‍ സമദ് എന്ന് സ്റ്റിമാച് ഇന്ന് പറഞ്ഞു. ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കായി ഇന്ത്യയെ ഒരുക്കുകയാണ് സ്റ്റിമാച് ഇപ്പോള്‍. സഹലും ഇന്ത്യന്‍ ടീമില്‍ ഉണ്ട്. ഐ എസ് എല്‍ കഴിഞ്ഞാകും സഹല്‍ ഇന്ത്യന്‍ ക്യാമ്ബില്‍ ചേരുക.

സഹല്‍ വളരെ മികച്ച താരമാണെന്ന് തനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന് മികച്ച ടച്ചുകളും നല്ല ക്രിയേറ്റീവ് ചിന്തയും ഉണ്ട്. സ്റ്റിമാച് പറഞ്ഞു. സഹലിന്റെ മികവില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ടാലന്റ് ഉണ്ട് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇപ്പോള്‍ സഹല്‍ ആ കഴിവുകള്‍ നല്ല പ്രകടനമാക്കി മാറ്റാനുന്‍ തുടങ്ങി. സഹലിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും മികവിന് ഇവാം വുകമാനോവിചിന് തനിക്ക് നന്ദി ഉണ്ട് എന്നും സ്റ്റിമാച് പറഞ്ഞു.

Related Articles

Back to top button