IndiaLatest

ക്രിപ്‌റ്റോ കറന്‍സി ; ബില്‍ കേന്ദ്രമന്ത്രിസഭ പരി​ഗണിക്കും

“Manju”

ന്യൂഡല്‍ഹി: പണത്തിനു പകരമായി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും മറ്റും ഉപയോഗിക്കാവുന്ന ക്രിപ്റ്റോ കറന്‍സിയുടെ രാജ്യത്തെ ഉപയോ​ഗത്തിന് പുതിയ ബില്ലുമായി കേന്ദ്രം. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ബില് ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. രാജ്യസുരക്ഷയ്ക്ക് അപകടമായേക്കാവുന്ന, ഉറവിടം വ്യക്തമല്ലാത്ത ക്രിപ്റ്റോ കറന്‍സി വിലക്കണമെന്ന ആവശ്യമുയരുമ്ബോഴാണ് ഊഹക്കച്ചവട ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങിയുള്ള നീക്കം. വ്യവസായ സംഘടനകളും ക്രിപ്റ്റോ എക്സ്ചേഞ്ച്, ബ്ലോക്ക് ചെയിന്‍ ക്രിപ്റ്റോ അസറ്റ്സ് കൗണ്‍സിലും (ബിഎസിസി) ക്രിപ്റ്റോ കറന്‍സി നിയമവിധേയമാക്കാന് സമ്മർദ്ദം ചെലുത്തുന്നു.

ക്രിപ്റ്റോ ഇടപാടുകളുടെ മാനദണ്ഡം, തരംതിരിക്കല്‍, നികുതി എന്നിവ ബില്ലിലുണ്ടാകും. ക്രിപ്റ്റോ വഴിയുള്ള വരുമാനത്തിന് പ്രത്യക്ഷ–- പരോക്ഷ നികുതിയുണ്ടാകും. മറ്റ് ഓഹരി ഇടപാടുകള്‍ക്കു സമാനമായി ജിഎസ്ടി അടക്കം വ്യവസ്ഥകളുണ്ടാകും. ഓണ്‍ലൈന്‍ കറന്‍സി സേവനങ്ങളില്‍നിന്ന് ബാങ്കുകളെ വിലക്കിയ 2018 ഏപ്രിലിലെ ആര്‍ബിഐ ഉത്തരവ് മാര്ച്ചില് സുപ്രീംകോടതി റദ്ദാക്കി. ആര്‍ബിഐ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനും മറ്റുള്ളവയെ നിരോധിക്കാനും ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തി.എന്നാല്‍, അവതരിപ്പിച്ചില്ല.

Related Articles

Back to top button