LatestThiruvananthapuram

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സാമ്പത്തിക കുറ്റകൃത്യവിഭാഗം

“Manju”

തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസില്‍ പ്രത്യേക സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ക്രൈബ്രാഞ്ചിനു കീഴില്‍ ആരംഭിക്കുന്ന ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്നും, ഇതിനായി 233 തസ്തികകള്‍ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണ് സൃഷ്ടിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വിദേശത്ത് പ്രവാസി മലയാളികള്‍ ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പോലും കേരളാ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. സമ്പദ് വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനുള്ള ശക്തമായ ഇടപെടല്‍ അനിവാര്യമാണ്’, മുഖ്യമന്ത്രി വ്യക്തമാക്കി.

‘ഇത്തരത്തിലുള്ള സാമൂഹികമായ അരക്ഷിതാവസ്ഥയുടെ ഭാഗമായാണ് പുതിയ വിഭാഗം പോലിസ് വകുപ്പ് ആരംഭിക്കുന്നത്. സങ്കീര്‍ണ്ണമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടുന്ന കേസുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നതിനാല്‍ സാങ്കേതിക വൈദഗ്ധ്യം നേടിയ അന്വേഷകരും അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ആധുനിക സൗകര്യങ്ങളും സജ്ജമാക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button