KeralaLatest

സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കും

“Manju”

തിരുവനന്തപുരം:  സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശം തുടങ്ങിയവിടങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. നഗരങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ ബൂത്തുകളും ഉണ്ടാകും.

ഒരു തവണ കൊവിഡ് പോസിറ്റീവായവരില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തരുത്. കൊവിഡ് മുക്തരായവര്‍ ആശുപത്രി വിടുമ്പോള്‍ പരിശോധന ആവശ്യമില്ല. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് പുതിയ നിര്‍ദേശം. മൊബൈല്‍ ലാബുകള്‍ വഴി ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.

Related Articles

Back to top button