Latest

ചായയ്‌ക്ക് നീതി ലഭിക്കണം; വിമർശന പെരുമഴ ഏറ്റുവാങ്ങി ‘ഫ്രൂട്ട്‌സ് ചായ’

“Manju”

ഐസ്‌ക്രീം മസാല ദോശ, മല്ലിയില ഐസ്‌ക്രീം, കിവി പിസ്സ, ചോക്ലേറ്റ് സമൂസ, മാഗി പാനി പൂരി എന്നീ ‘മാരക’ ഫുഡ് കോംബിനേഷൻ തീർത്ത ഓളം അവസാനിക്കുന്നതിന് മുൻപേ, ചായയിലും വ്യത്യസ്ത പരീക്ഷണം നടത്തി സമൂഹമാദ്ധ്യമങ്ങളിൽ വിമർശന പെരുമഴ നേടിയിരിക്കുകയാണ് സൂറത്തിലെ ഒരു ചായക്കടക്കാരൻ. പഴങ്ങൾ ചേർത്താണ് ഈ ചായക്കടക്കാരൻ ചായയുണ്ടാക്കുന്നത്. ‘ഫുഡീ ഇൻകാർനേറ്റ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ മാരക വിഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഭക്ഷണങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നവർ ചായയെ പോലും വെറുതെ വിട്ടില്ലല്ലോ എന്നാണ് ഇത് കണ്ട് ആളുകൾ അഭിപ്രായപ്പെടുന്നത്.

ആദ്യം വെള്ളവും, പാലും ചേർത്ത് തിളപ്പിക്കുന്നു. ഇതിലേയ്‌ക്ക് പഞ്ചസാരയും തേയിലയും ഇട്ട് സാധാരണ പോലെ ചായ ഉണ്ടാക്കുന്നു. ഇത് കാണുമ്പോൾ നല്ല ചായ എന്ന് ആർക്കും തോന്നും. എന്നാൽ പെട്ടാണ് ഇടയ്‌ക്ക് വെച്ച് ഇതിലേയ്‌ക്ക് ആപ്പിളും, ചിക്കുവും, നേന്ത്രപ്പഴവുമെല്ലാം അരിഞ്ഞ് ചേർക്കുന്നത്. ശേഷം നന്നായി മിക്‌സ് ചെയ്യുന്നു. പിന്നീട് ചായ കപ്പിലേയക്ക് അരിച്ച് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

ചായയ്‌ക്ക് നീതി ലഭിക്കണമെന്നും, ചായയുടെ തനത് രുചിയെ നശിപ്പിച്ചല്ലോ എന്നുമാണ് ഇത് കണ്ട് ചില ആളുകൾ അഭിപ്രായപ്പെടുന്നത്. ഒരു ചായപ്രേമിയ്‌ക്കും ഇത് താങ്ങാനാവില്ലെന്നും, എന്താണ് ചായ എന്നും ചായയുടെ ധർമ്മമെന്നും മറക്കും വിധത്തിലാണ് ഈ പരീക്ഷണമെന്നും ആളുകൾ അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

Related Articles

Back to top button