Latest

ഹരിദ്വാറില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്ത മുപ്പത് സന്യാസിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ഡെറാഡൂണ്‍: കുംഭ മേളയില്‍ പങ്കെടുത്ത മുപ്പത് സന്യാസിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹരിദ്വാറില്‍ കൊവിഡ് സ്ഥിരീകരിച്ച ആളുകളെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം, ഗുരുതരാവസ്ഥയിലുള്ള രോഗികളെ റിഷികേശിലെ എയിംസിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ പതിനേഴ് മുതല്‍ കുംഭമേളയില്‍ പങ്കെടുത്ത സന്യസിമാരുടെ ആര്‍ടിപിസിആര്‍ പരിശോധനകള്‍ വേഗത്തിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഹരിദ്വാറില്‍ 2,167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം മധ്യപ്രദേശിലെ ചിത്രകൂട്ടില്‍ നിന്ന് എത്തി കുംഭമേളയില്‍ പങ്കെടുത്ത മഹാ നിര്‍വാണി അഖാര തലവന്‍ കപില്‍ ദേവ് ചികിത്സയിലിരിക്കെ മരിച്ചു.

Related Articles

Back to top button