KeralaLatest

10 രൂപ നോട്ട് കള്ളനോട്ടെന്ന് പറഞ്ഞ് അപമാനിച്ചു; കണ്ടക്ടര്‍ക്കെതിരെ മന്ത്രിയ്ക്ക് പരാതിയുമായി യുവതി

“Manju”

അഞ്ചല്‍: കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത കൃഷി അസി. ഡയറക്ടറായ വനിത നല്‍കിയ 10 രൂപ നോട്ട് കള്ളനോട്ടാണെന്ന് പറഞ്ഞ് കണ്ടക്ടര്‍ അപമാനിച്ചതായി പരാതി.
യാത്രക്കാരുടെ മുന്നില്‍വെച്ച്‌ മാനസികമായി പീഡിപ്പിച്ച കണ്ടക്ടര്‍ക്കെതിരെ പരാതി നല്‍കി. പി. എസ്. സുപാല്‍ എംഎല്‍എ വഴി ഗതാഗത മന്ത്രിയ്ക്കാണ് പരാതി നല്‍കിയത്. ഏറ്റുമാനൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അ‍ഞ്ചല്‍ പഴയേരൂര്‍ അമാനിയ മന്‍സില്‍ അന്‍സി എം.സലിമിനാണു ദുരനുഭവം ഉണ്ടായത്.
ഇന്നലെ രാവിലെ 8.10 നു കെഎസ്‌ആര്‍ടിസി പത്തനംതിട്ട സ്റ്റാന്‍ഡില്‍നിന്നു പുറപ്പെട്ട കോയമ്ബത്തൂര്‍ സൂപ്പര്‍ഫാസ്റ്റില്‍ കയറിയ അന്‍സി ഏറ്റുമാനൂരിലേക്ക് 83 രൂപയുടെ ടിക്കറ്റ് എടുത്തു. നല്‍കിയ നോട്ടുകളിലെ 10 രൂപ കള്ളനോട്ടാണെന്നു പറഞ്ഞ് കണ്ടക്ടര്‍ അപമാനിക്കുകയും പൊലീസില്‍ ഏല്‍പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു പരാതി.
താന്‍ നല്‍കിയത് കള്ളനോട്ട് അല്ലെന്ന നിലപാടില്‍ അന്‍സി ഉറച്ചു നില്‍ക്കുകയും നിയമ നടപടിയില്‍ ഭയമില്ലെന്നു വ്യക്തമാക്കുകയും ചെയ്തതോടെ കണ്ടക്ടര്‍ അയഞ്ഞു. പ്രശ്നം വഷളാകുമെന്നു മനസ്സിലായതോടെ കണ്ടക്ടര്‍ പിന്നീട് ഈ നോട്ട് സ്വീകരിക്കുകയും ചെയ്തു. പിതാവിനു പത്തനംതിട്ട ട്രഷറിയില്‍ നിന്നു ലഭിച്ച നോട്ടാണെന്നു അന്‍സി, മന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

Related Articles

Back to top button