Kerala

പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

“Manju”

കൊച്ചി: ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. പണിമുടക്ക് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്നും ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഈ മാസം 28, 29 തീയതികളിലാണ് വിവിധ സംഘടനകൾ ദ്വിദിന ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. 28ന് രാവിലെ ആറ് മണി മുതൽ 30ന് രാവിലെ ആറ് മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുമെന്നാണ് പ്രഖ്യാപനം.

എന്നാൽ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള എൻജിഒ സംഘ്. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പണിമുടക്കെന്നും ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നും ഭാരവാഹികൾ പറഞ്ഞു. മുഴുവൻ സർക്കാർ ജീവനക്കാരും സമരത്തിൽ നിന്ന് പിൻമാറണമെന്നും ജോലിക്കെത്തുന്നവർക്ക് സംരക്ഷണം നൽകണമെന്നും എൻജിഒ സംഘ് ആവശ്യപ്പെട്ടു.

Related Articles

Back to top button