KeralaLatestThiruvananthapuram

തലസ്ഥാനം സമൂഹ വ്യാപനത്തിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം : തീരദേശ മേഖലയില്‍ സൂപ്പര്‍സ്‌പ്രെഡായി, നഗരത്തില്‍ ആശങ്കയുണ്ടാക്കിയ കൊവിഡ് ഇപ്പോള്‍ നഗരാതിര്‍ത്തി പിന്നിട്ട് ഗ്രാമമേഖലയിലേക്കും പിടിമുറുക്കിയതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയായി മാറി തിരുവനന്തപുരം. സമ്പര്‍ക്കത്തിലൂടെ 158 രോഗികളാണ് ജില്ലയില്‍ ഇന്നലെ ഉണ്ടായത്. ഉറവിടം അറിയാതെ 19 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതെല്ലാം സമൂഹ വ്യാപനത്തിന്റെ തോത് ഉയര്‍ന്നതായാണ് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 10ന് 129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇതിനു മുമ്പുണ്ടായ ഏറ്റവും വലിയ പട്ടിക. അതില്‍ 108 പേരും പൂന്തുറ, ചെറിയമുട്ടം അടക്കമുള്ള തീരദേശ മേഖലയില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ ‍11ന് ആകെ രോഗികളുടെ എണ്ണം 69 ആയി കുറഞ്ഞു. തൊട്ടടുത്ത ദിവസം 40 ആയി വീണ്ടും കുറഞ്ഞു.

ഇന്നലെ സ്ഥിരീകരിച്ച രോഗികളില്‍ മൂന്നിലൊന്നും മലയോര പഞ്ചായത്തുകളിലുള്ളവരാണെന്നത് ഏറെ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഒരു രോഗി മാത്രം ഉണ്ടായിരുന്ന പൂവച്ചലില്‍ ഇന്നലെ 9 സമ്പര്‍ക്ക രോഗികളാണുണ്ടായത്. നേരത്തേ ഉള്ളതുകൂടാതെ ഇന്നലെ മാത്രം ജില്ലയിലെ രണ്ടു ഡസനിലധികം വാര്‍ഡുകളാണ് കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇന്നലെ സ്ഥിരീകരിച്ചതടക്കം 794 രോഗികളാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ഏറ്റവും കൂടിയ പട്ടികയാണിത്.

Related Articles

Back to top button