IndiaLatest

രണ്ടാം യോഗി സര്‍ക്കാരിന്റെ ആദ്യ തീരുമാനം

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ടാം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സൗജന്യ റേഷന്‍ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചു. 37 വര്‍ഷത്തിനു ശേഷം തുടര്‍ച്ചായി അധികാരം ലഭിച്ച സര്‍ക്കാരായ യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

‘യുപിയില്‍ മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കും. പാവപ്പെട്ടവരെ കണക്കിലെടുത്താണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണം,’ പുതിയ ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് ലഖ്‌നൗവിലെ ലോക്ഭവനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇന്നലെ യോഗി ആദിത്യനാഥ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Related Articles

Back to top button