IndiaInternationalLatest

മൊബൈല്‍ നിര്‍മ്മാണത്തില്‍ ചൈനയെ കടത്തിവെട്ടാനൊരുങ്ങി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി : ആഗോള മൊബൈല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ചൈനയെ കടത്തിവെട്ടാനൊരുങ്ങി ഇന്ത്യ. ഇന്ത്യ രണ്ടാം സ്ഥാനത്താണ് എത്തിനില്‍ക്കുന്നത്. ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇനി പ്രവര്‍ത്തിക്കേണ്ടതെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു. എഫ്‌ഐസിസിഐയുടെ 93 മത് വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ല്‍ ബിജെപി അധികാരമേറ്റപ്പോള്‍ രണ്ട് മൊബൈല്‍ കമ്പനികള്‍ മാത്രമാണ് ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 260 പ്രമുഖ മൊബൈല്‍ കമ്പനികളോടെ ആഗോളതലത്തില്‍ രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ഇനി നാം മറികടക്കേണ്ടത് ചൈനയെയാണെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി രാജ്യത്തെ വികസനത്തിന്റെ പാതയില്‍ എത്തിച്ചിരിക്കുകയാണ്. കൊറോണ കാലഘട്ടത്തില്‍ തൊഴില്‍ മേഖലയില്‍ വന്ന വെല്ലുവിളികളെ നേരിടാന്‍ വിവരസാങ്കേതിക മേഖല വലിയ പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ അവസാന അഞ്ച് വര്‍ഷത്തില്‍ 440 വികസന പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിലൂടെ 13,00,000 കോടി രൂപയാണ് ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചിലവഴിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button