InternationalLatest

പി.എസ്.ജി സെമിയില്‍

“Manju”

വനിത ഫുട്‌ബോളില്‍ ചരിത്രമായി ക്യാമ്പ് ന്യൂ സ്റ്റേഡിയത്തില്‍ നടന്ന ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് രണ്ടാം പാദ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.91,000 ആളുകള്‍ ആണ് ഈ മത്സരം കാണാന്‍ ബാഴ്‌സലോണയുടെ മൈതാനത്ത് എത്തിയത്. ഒരു വനിത ഫുട്‌ബോള്‍ മത്സരം കാണാന്‍ ഇത്ര അധികം ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് ഇത് ആദ്യമായാണ്. ആദ്യ പാദത്തില്‍ 3-1 ന്റെ ജയം നേടിയ ബാഴ്‌സലോണ വനിതകള്‍ ഇത്തവണ 5-2 നു ആണ് റയലിനെ തകര്‍ത്തത്. മത്സരത്തില്‍ എട്ടാം മിനിറ്റില്‍ തന്നെ ബാഴ്‌സ മത്സരത്തില്‍ മുന്നിലെത്തി. ജെന്നി ഹെര്‍മാസയുടെ പാസില്‍ നിന്നു മാപി ലിയോണിന്റെ ഗോള്‍. എന്നാല്‍ റയല്‍ മത്സരത്തില്‍ തിരിച്ചടിക്കുന്നത് ആണ് പിന്നീട് കണ്ടത്. 18 മത്തെ മിനിറ്റില്‍ ഓല്‍ഗയുടെ പെനാല്‍ട്ടി ഗോളില്‍ ഒപ്പമെത്തിയ റയല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്ലൗഡിയോ സോര്‍നോസയുടെ സുന്ദര ചിപ്പ് ഗോളിലൂടെ മത്സരത്തില്‍ മുന്നിലെത്തി. എന്നാല്‍ പിന്നീട് കണ്ടത് ബാഴ്‌സയുടെ സമഗ്ര ആധിപത്യം ആയിരുന്നു. 52 മത്തെ മിനിറ്റില്‍ ജെന്നി ഹെര്‍മാസയുടെ പാസില്‍ നിന്നു അയിറ്റാന ബോണ്‍മാറ്റി സമനില കണ്ടത്തിയപ്പോള്‍ 3 മിനിറ്റിനുള്ളില്‍ ക്ലൗഡിയോ പിന റോള്‍ഫോയുടെ പാസില്‍ നിന്നു ബാഴ്‌സയെ മത്സരത്തില്‍ വീണ്ടും മുന്നില്‍ എത്തിച്ചു.

Related Articles

Back to top button