Latest

കാഴ്ചക്കാര്‍ക്ക് കൗതുകമായി മൂണ്‍ ഫിഷ്

“Manju”

ഒറിഗണ്‍ തീരത്തടിഞ്ഞടിഞ്ഞിരുക്കുന്ന അപൂര്‍വ മത്സ്യം കാണുന്നവര്‍ക്ക് മുഴുവന്‍ കൗതുകമായി മാറിയിരിക്കുകയാണ്. ആഴക്കടലില്‍ കാണപ്പെടുന്ന മൂണ്‍ ഫിഷ് എന്നറിയപ്പെടുന്ന അപൂര്‍വ ഇനത്തില്‍പെട്ട ഈ കൂറ്റന്‍ മത്സത്തിന് 3.5 അടിയോളം നീളവും 45 കിലോയോളം ഭാരമുണ്ട്. പരന്ന ശരീരപ്രകൃതിയാണ് ഇവയ്‌ക്ക്. അതുകൊണ്ടുതന്നെ വേഗത്തില്‍ സഞ്ചരിക്കാനുള്ള കഴിവും ഇവയ്‌ക്കുണ്ട്. കടല്‍പ്പരപ്പില്‍ നിന്നും ഏകദേശം 500 മീറ്റര്‍ ആഴത്തില്‍ കാണപ്പെടുന്ന ഇവ പൊതുവെ മത്സ്യബന്ധനക്കാര്‍ക്കും പിടികൊടുക്കാറില്ല.

കാഴ്ചയില്‍ വളരെ മനോഹരമായാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ ശരീരത്തിന്റെ പകുതി ഭാഗം ചാരനിറവും ഓറഞ്ച് നിറത്തിലുമാണ് കാണപ്പെടുന്നത്. തിളക്കമാര്‍ന്ന ഇവയുടെ ശരീരത്തില്‍ വെള്ളപ്പൊട്ടുകളും കാണാം. സമുദ്രത്തില്‍ കാണപ്പെടുന്ന സമ്പൂര്‍ണ ഉഷ്ണരക്തമുള്ള വളരെ അപൂര്‍വമായ മത്സ്യങ്ങളില്‍ ഒന്ന് കൂടിയാണ് മൂണ്‍ ഫിഷ്. മറ്റ് മത്സ്യങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ നീന്താനും ഇരപിടിക്കാനും ഇവയ്‌ക്ക് കഴിയും.

ഇവയുടെ കണ്ണുകള്‍ക്കും നല്ല കാഴ്ചയാണ്. മൂണ്‍ ഫിഷ്, കിംഗ് ഫിഷ് അഥവാ ഒപാ മത്സ്യങ്ങള്‍ എന്നൊക്കെ ഇവ അറിയപ്പെടുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ ഇത്തരം മത്സ്യങ്ങള്‍ക്ക് 90 കിലോയോളം വരെ ഭാരം ഉണ്ടാകാറുണ്ട്. കടലില്‍ ചൂട് കൂടിയതിന്റെ ഫലമായോ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മൂലമോ ആണ് ഈ മത്സ്യം കരയ്‌ക്കടുത്തത് എന്നാണ് കരുതപ്പെടുന്നത്. ഈ മത്സ്യത്തെ കൂടുതല്‍ പഠനാവശ്യങ്ങള്‍ക്കായി ശീതികരിച്ച് സൂക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.

Related Articles

Back to top button