KeralaLatest

ഹാ​ര്‍​ബ​റു​ക​ളി​ലെ ഒ​റ്റ-​ഇ​ര​ട്ട​യ​ക്ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു

“Manju”

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര ഒ​ഴി​കെ​യു​ള്ള ഹാ​ര്‍​ബ​റു​ക​ളി​ല്‍ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ഒ​റ്റ-​ഇ​ര​ട്ട അ​ക്ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി പി​ന്‍​വ​ലി​ച്ചു. ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വ​ള്ള​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി.

കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ ബേ​സ് ഓ​ഫ് ഓ​പ്പ​റേ​ഷ​ന്‍ ത​ത്വ​മ​നു​സ​രി​ച്ച്‌ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ലേ​ല​ഹാ​ളി​ല്‍ മ​ത്സ്യം ഇ​റ​ക്ക​ണം. ഓ​രോ ലേ​ല​ഹാ​ളി​ലും നി​യ​ന്ത്രി​ത എ​ണ്ണം വ​ള്ള​ങ്ങ​ള്‍ മാ​ത്ര​മേ ഒ​രേ സ​മ​യം അ​ടു​പ്പി​ക്കാ​ന്‍ പാ​ടു​ള്ളൂ.
ത​ങ്ക​ശ്ശേ​രി ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളെ ബീ​ച്ച്‌ ഭാ​ഗ​ത്ത് ക്ര​മീ​ക​രി​ച്ച്‌ നി​ര്‍​ത്തി പാ​സ് കൊ​ടു​ത്ത ശേ​ഷം ലേ​ല​ഹാ​ളി​ലേ​ക്ക് ക​ട​ത്തി​വി​ടും. പാ​സ് ല​ഭി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ത​ത് ലേ​ല​ഹാ​ളി​ല്‍ മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടു​ള്ളൂ. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button