Kerala

കുസാറ്റിൻ്റെ ഹൃദയഭാഗത്തുനിന്ന്  സബ് സ്‌റ്റേഷൻ മാറ്റിസ്ഥാപിക്കാൻ പ്രക്ഷോഭം

“Manju”

കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ ഹൃദയഭാഗത്ത് 110 കെവി സബ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിനീയറിങ് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിൽ. ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ് മുറികളും ലാബും ഉൾപ്പെടെയുള്ള പ്രധാനകേന്ദ്രത്തിൽ സബ്‌സ്റ്റേഷൻ വരുന്നതിനെതിരെയാണ് വിദ്യാർത്ഥികളുടെയും ഫാക്കൽറ്റികളുടെയും പ്രതിഷേധം.

ഉപയോഗിക്കാത്ത ഒട്ടനവധി ഭൂമികൾ യൂണിവേഴ്‌സിറ്റിക്ക് ഉണ്ടായിരിക്കെ ഇവിടെ സ്ഥാപിക്കാൻ നിർബന്ധം പിടിക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. നേരത്തെ വിവിധ ഡിപ്പാർട്ടുമെന്റുകൾ ഉണ്ടായിരുന്ന സ്ഥലമാണ് ഇത്. നിലവിൽ പാർക്കിങ്ങ് ഗ്രൗണ്ടായി ഉപയോഗിക്കുന്നു.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട അധികൃതർ തന്നെ ഇത്തരം ഒരു പദ്ധതി ഇങ്ങനെയൊരു സ്ഥലത്ത് സ്ഥാപിക്കുന്നതിൽ ക്യാംപസിൽ ശക്തമായ എതിർപ്പുയരുന്നുണ്ട്. സ്ഥലം കലാലയത്തിനും സ്ഥലം കലാലയത്തിനും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കുമായി പുനസ്ഥാപിക്കണമെന്നാശ്യപ്പെട്ടാണ് പ്രക്ഷോഭം.വിദ്യാർത്ഥികളുടെ പ്രതിഷേധം പൊലീസ് തടഞ്ഞു. എങ്കിലും സമരവുമായി മുന്നോട്ടുപോകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Related Articles

Back to top button