KeralaLatest

തിരുവനന്തപുരത്ത് രണ്ട് കുട്ടികള്‍ക്ക് നോറ വൈറസ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം എല്‍.എം. എസ്. എല്‍.പി. എസ് സ്കൂളിലെ കുട്ടികളിലാണ് വൈറസ് ബാധ

“Manju”

കുട്ടികള്‍ക്ക് വയറിളക്ക വന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നോറ വൈറസ് സാന്നിദ്ധ്യം കണ്ടത്തിയത്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് വൈറസ് കരുന്നത്. നേരത്തെ ഈ സ്കൂളിലെ 42 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഉദര സംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസുകളാണ് നോറ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി വയറിളക്കം എന്നിവയക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറ വൈറസ് കാര്യമായി ബാധിക്കില്ല എങ്കിലും ചെറിയ കുട്ടികള്‍ പ്രായമായവര്‍ മറ്റനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് വൈറസ് ബാധയേറ്റാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേനദ, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങള്‍. വയറിളക്കവും ഛര്‍ദ്ദിയും മൂര്‍ഛിച്ചാല്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും രോഗി ഗുരുതരാവസ്ഥയിലാവുകയും ചെയ്യും.

Related Articles

Back to top button