Latest

ഗൂഗിൾ മാപ്പിൽ കണ്ടെത്തിയത് അപൂർവ്വ ‘രക്ത തടാകം’

“Manju”

ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ തിരഞ്ഞ ഉപയോക്താവ് കണ്ടെത്തിയ വിചിത്രമായ ഒരു സ്ഥലം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. യുഎസ്സിലെ സൗത്ത് ഡക്കോട്ടയിലെ മണൽ നിരകളിൽ മറഞ്ഞിരിക്കുന്ന രക്ത തടാകമാണ് ഒരാൾ ഗൂഗിൾ മാപ്പിൽ കണ്ടെത്തിയിരിക്കുന്നത്. u/blakecakee എന്ന ട്വിറ്റർ ഉപയോക്താവാണ് കണ്ടെത്തൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

‘സൗത്ത് ഡെക്കോട്ടയിൽ ഞാൻ ഒരു ബ്ലഡ് ലേക്ക് കണ്ടെത്തിയതായി കരുതുന്നു’ എന്ന അടക്കുറിപ്പോടെയാണ് പോസ്റ്റ്. സൗത്ത് ഡക്കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തും അയൽ രാജ്യമായ വ്യോമിംഗിന്റെ അതിർത്തിയിലും സ്ഥിതി ചെയ്യുന്ന വന പ്രദേശമാണിത്. ഈ സ്ഥലത്ത് കൂടുതലും പർവ്വതാരോഹകരാണ് എത്താറുള്ളത്. ഇവിടെയാണ് ചുവന്ന നിറത്തിലുള്ള തടാകം കണ്ടെത്തിയിരിക്കുന്നത്. സ്ഥലത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്.

സ്വർണ്ണ ഖനനത്തിന്റേയും തടി ഉത്പാദനത്തിന്റേയും ആസ്ഥാനമാണ് ഈ സ്ഥലം. തടാകത്തിന്റെ നിറ വ്യത്യാസത്തിന് വലിയ തോതിലുള്ള ഖനനമാകാം കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. സ്വർണ്ണം, ചരൽ, മണൽ എന്നിവയുടെ ഖനനം ഇവിടുത്തെ ഒരു വലിയ വ്യവസായമാണ്. ഇതാകാം ചുവന്ന നിറത്തിന് കാരണം. അതേസമയം ഖനനം മോശമായി കൈകാര്യം ചെയ്താൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം വെള്ളവും പാറകളും തമ്മിലുള്ള രാസപ്രവർത്തനത്തിൽ നിന്നാണ് ഈ നിറം വന്നതെന്നാണ് ചിലർ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. വെള്ളവും പാറയും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ ജലാശയങ്ങളിൽ ഖനി ഡ്രെയിനേജ് രൂപപ്പെടാം. വെള്ളത്തിലെ രാസവസ്തുക്കൾ ഇപ്പോൾ സൾഫ്യൂറിക് ആസിഡും അലിഞ്ഞുചേർന്ന ഇരുമ്പും ആണ്. ഇത് ജലശരീരത്തിന് നിറം നൽകുന്ന ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങൾ നൽകാൻ കാരണമാകുന്നുവെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു.

Related Articles

Back to top button