IndiaLatest

ബ്ലാക് ഫംഗസ് ബാധക്ക് പിന്നില്‍ ചാണകം കത്തിക്കുന്ന ഇന്ത്യന്‍ ശീലമെന്ന് പഠനം

“Manju”

ന്യൂഡല്‍ഹി ; ബ്ലാക് ഫംഗസ് ബാധക്ക് പിന്നില്‍ ഇന്ത്യക്കാരുടെ ചാണകം കത്തിക്കുന്ന ശീലമാണെന്ന് സൂചന നല്‍കി പഠനം. ഹൂസ്റ്റണിലെ ഗവേഷകയായ ജെസ്സി സ്‌കറിയയാണ് എംബയൊ എന്ന ഗവേഷക ജേര്‍ണലില്‍ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. മാര്‍ച്ച്‌ 31നാണ് പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.

2021 ഏപ്രിലിലാണ് ഇന്ത്യയില്‍ ബ്ലാക് ഫംഗസ് ബാധയുണ്ടാകുന്നത്. കൊവിഡ് മാറിയവരിലാണ് അത് കണ്ടത്. മ്യൂക്കോര്‍മൈക്കോസിസിന് പറയുന്ന നാടന്‍ പേരാണ് ബ്ലാക് ഫംഗസ്. ഈ രോഗം ബാധിച്ചവരിലെ മരണനിരക്ക് 50ശതമാനമായിരുന്നു. 2021 മെയില്‍ സര്‍ക്കാര്‍ ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 52,000 ആയി.

Related Articles

Back to top button