IndiaLatest

‘ഓപ്പറേഷന്‍ ഗംഗ’ പ്രധാനമന്ത്രിയുടെ ഇടപെടല്‍ സമാനതകളില്ലാത്തത് ; ജയശങ്കര്‍

“Manju”

ഡല്‍ഹി: യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിച്ച നടപടി സമാനതകളില്ലാത്തതാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗങ്ങള്‍ വിളിച്ചും ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മേല്‍നോട്ടംവഹിച്ചും നിര്‍ണായക പങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ യുക്രൈനിലെ സാഹചര്യം സംബന്ധിച്ച്‌ സംസാരിക്കുമ്ബോഴായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
വിദേശത്തുനിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു ഓപ്പറേഷന്‍ ഗംഗയെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാര്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക് പോയില്ലായിരുന്നെങ്കില്‍ ആ രാജ്യങ്ങളില്‍നിന്ന് ഇത്തരത്തിലുള്ള സഹകരണം ലഭിക്കുമായിരുന്നില്ല. ഓപ്പറേഷന്‍ ഗംഗയുടെ വിജയം മറ്റു രാജ്യങ്ങള്‍ക്കും പ്രചോദനമായെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button