India

ഇന്ത്യ ലോകജനാധിപത്യത്തിന് മാതൃകയെന്ന് ഓം ബിർല

“Manju”

തെരഞ്ഞെടുപ്പിനെ തുടർന്നുള്ള ശാന്തമായ അധികാര കൈമാറ്റം; ഇന്ത്യ ലോകജനാധിപത്യത്തിന് മാതൃക

ഡെറാഡൂൺ: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയും അധികാരകൈമാറ്റങ്ങളും ലോകജനാധിപത്യത്തിന് മാതൃകയെന്ന് ലോകസഭാ സ്പീക്കർ ഓം ബിർള. അമേരിക്കയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഭരണകൈമാറ്റങ്ങളുടെ സുതാര്യതയെ ലോകസഭാ സ്പീക്കർ എടുത്തുപറഞ്ഞത്. പാർലമെന്ററി റിസർച്ച് ആന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വിശാലമായ ജനസംഖ്യയുടെ പശ്ചാത്തലത്തിലും തെരഞ്ഞെടുപ്പുകൾ വളരെ ഭംഗിയായി നടക്കുന്നു. ലോകസഭയിലേയും സംസ്ഥാനങ്ങളുടെ നിയമസഭകളുടേയും ഗ്രാമപഞ്ചായത്തുകളിലേയും അടക്കം സങ്കീർണ്ണമായ പ്രക്രിയപോലും ഇന്ത്യയിൽ വിജയകരമായി നടത്തപ്പെടുന്നു.  അധികാര കൈമാറ്റം സർവ്വ സമ്മതിയോടെ നടക്കുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും ലോകസഭാ സ്പീക്കർ പറഞ്ഞു.

രാജ്യത്താകമാനമായി നടന്ന പൊതു തെരഞ്ഞെടുപ്പുകളും നിയമസഭാ തെരഞ്ഞെടുപ്പുകളും എത്രയധികം ജനപങ്കാളിത്തത്തോടെയാണ് പൂർത്തിയായത് എന്നതിൽ രാജ്യം അഭിമാനിക്കുന്നു. ഗാന്ധിജി പറഞ്ഞപോലെ ഇന്ത്യയുടെ ആത്മാവ് ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അത് ദൃശ്യമാണെന്നും ഓം ബിർല വ്യക്തമാക്കി.

Related Articles

Back to top button