Malappuram

വാഹനാപകടങ്ങളിൽ തകരുന്നത് വൈദ്യുതിത്തുണുകൾ , മുടങ്ങുന്നത് വൈദ്യുതിയും

“Manju”

മലപ്പുറം :തിരൂരിൽ ചമ്രവട്ടത്തിനും താനൂരിനുമിടയിൽ റോഡപകടങ്ങൾ വർധിക്കുന്നു. അപകടങ്ങളിൽ വൈദ്യുതിത്തൂണുകൾ തകർന്നുവീഴുന്നത് കാരണം മണിക്കൂറുകളോളമാണ് വൈദ്യുതിയും മുടങ്ങുന്നത്. തിരൂരിൽ വൈദ്യുതിത്തൂണിൽ കാറിടിച്ച് 11 മണിക്കൂർ വൈദ്യുതി മുടങ്ങിയിരുന്നു. കുറച്ചുനാൾ മുമ്പ് പെരുവഴിയമ്പലത്ത് വളവിൽ പാചകവാതകം കയറ്റിവന്ന ടാങ്കർലോറി വൈദ്യുതിത്തൂണിലും സമീപത്തെ കെട്ടിടത്തിലുമിടിച്ച് ഏറെനേരം ഗതാഗത തടസ്സവും മണിക്കൂറുകളോളം വൈദ്യുതി തടസ്സവുമുണ്ടായി. ഈയിടെ ആലത്തിയൂരിലും വാഹനാപകടമുണ്ടായി. തിരൂർ -ചമ്രവട്ടം റോഡിൽ ബി.പി. അങ്ങാടി മുതൽ തിരൂർവരെ റീ ടാറിങ് നടക്കുന്നുണ്ട്.

Related Articles

Back to top button