Kerala

കാവ്യയെ വീട്ടിൽ തന്നെ ചോദ്യം ചെയ്യും

“Manju”

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയെ വീട്ടിൽ തന്നെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ച പശ്ചാത്തലത്തിൽ വീട്ടിൽ എത്തി ചോദ്യം ചെയ്യാൻ സാധിക്കുമോയെന്ന് കാവ്യ ചോദിച്ചിരുന്നു. ആലുവ പോലീസ് ക്ലബ്ബിൽ എത്തിച്ച് ചോദ്യം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കാവ്യയുടെ ആവശ്യം പരിഗണിച്ച് ചോദ്യം ചെയ്യൽ വീട്ടിലേക്ക് മാറ്റി.

കേസിൽ ദിലീപിനും കൂട്ടാളികൾക്കും അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയച്ചു. ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് സുരാജിന്റെയും വീടിന് മുന്നിൽ അന്വേഷണ സംഘം നോട്ടീസ് പതിച്ചു. ചോദ്യം ചെയ്യലിനായി നാളെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാക്കണമെന്നാണ് നിർദ്ദേശം. പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. തുടർന്നാണ് ഇവരുടെ വീടുകൾക്ക് മുൻപിൽ നോട്ടീസ് പതിച്ചത്.

കഴിഞ്ഞ ദിവസമാണ് കാവ്യയെ ചോദ്യം ചെയ്യാൻ ആലുവ പോലീസ് ക്ലബ്ബിലേക്ക് ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരുന്നു. എന്നാൽ കാവ്യ ഇതിൽ അസൗകര്യം അറിയിക്കുകയായിരുന്നു. ചോദ്യംചെയ്യൽ ബുധനാഴ്ച ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലേക്കു മാറ്റാൻ കഴിയുമോയെന്ന് കാവ്യ ചോദിച്ചു. എന്നാൽ ഈ ആവശ്യം ആദ്യഘട്ടത്തിൽ ക്രൈം ബ്രാഞ്ച് തള്ളി. കാവ്യയുടെ സൗകര്യത്തിന് പ്രതിയായ ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടെന്ന് എഡിജിപിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിക്കുകയും ചെയ്തു. തുടർന്നാണ് കാവ്യയെ വീട്ടിൽ തന്നെ എത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

അതേസമയം കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചു. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്‌ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണ കോടതിൽ ഹർജി നൽകി.

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ മാദ്ധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണ നടപടികൾ മാദ്ധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നുവെന്ന് സുരാജ് കോടതിയിൽ അറിയിച്ചു. അഭിഭാഷകരോടും ബന്ധുക്കളോടും സംസാരിക്കുന്നത് വരെ റിപോർട്ട് ചെയ്യുന്നുവെന്നാണ് സുരാജിന്റെ ആരോപണം.

 

 

Related Articles

Back to top button