IndiaKeralaLatest

ഇനി പാസ്​പോര്‍ട്ട്​ കിട്ടണമെങ്കില്‍ സമൂഹ മാധ്യമങ്ങളിലും സല്‍സ്വഭാവിയാകണം.

“Manju”

ഡെറാഡൂണ്‍: പാസ്​പോര്‍ട്ടിന്​ അപേക്ഷ നല്‍കിയാല്‍ പിന്നെ വലിയ കടമ്പ അതി​ന്റെ വെരിഫിക്കേഷന്‍ നടപടിക്രമങ്ങളാണ്​. ആള്​ ‘മാന്യനാണ്​’ എന്ന റിപ്പോര്‍ട്ട്​ പൊലീസില്‍നിന്ന്​ ലഭിച്ചാല്‍ മാത്രമേ പാസ്​പോര്‍ട്ട്​ കൈയില്‍ കിട്ടൂ. ചില അവസരങ്ങളില്‍ പാസ്​പോര്‍ട്ട്​ ഓഫീസില്‍ നേരിട്ട്​ കയറിയിറങ്ങുകയും വേണ്ടി വരും.
എന്നാല്‍ ഇതിനെല്ലാം പുറ​മെ പാസ്​പോര്‍ട്ട്​ അപേക്ഷകരുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചാലോ? അത്തരമൊരു തീരുമാനത്തിലേക്ക്​ കടന്നിരിക്കുകയാണ്​ ഉത്തരാഖണ്ഡ്​ പൊലീസ്​. പാസ്​പോര്‍ട്ട്​ അനുവദിക്കുന്നതിന്​ സമൂഹ മാധ്യമങ്ങളിലെ സവഭാവം കൂടി പരിശോധിക്കാന്‍ തീരുമാനിച്ചതായി ഉത്തരാഖണ്ഡ്​ ഡി.ജി.പി അശോക്​ കുമാര്‍ പറഞ്ഞു.
ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്​ തീരുമനം കൈക്കൊണ്ടത്​. സമൂഹ മാധ്യമങ്ങളു​ടെ വര്‍ധിക്കുന്ന ദുരുപയോഗം തടയുന്നതിനായാണ്​ നടപടിയെന്ന്​ അശോക്​ കുമാര്‍ വ്യക്തമാക്കി.
എന്നാല്‍ ഇത്​ പുതിയതായി നടപ്പാക്കുന്ന കാര്യമല്ലെന്നും പാസ്​പോര്‍ട്ട്​ നിയമത്തിലുള്ള ചട്ടത്തി​െന്‍റ നിര്‍വഹണം മാ​ത്രമാണെനനും അദ്ദേഹം പറഞ്ഞു.
”ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്​ രോഖ നല്‍കരുതെന്ന്​ പാസ്​പോര്‍ട്ട്​ നിയമത്തില്‍ ഒരു ചട്ടമുണ്ട്​. ഈ ചട്ടത്തി​െന്‍റ നിര്‍വഹണത്തെ കുറിച്ചാണ്​ ഞാന്‍ സംസംസാരിക്കുന്നത്​. ഒരു പൊലീസ്​ ഓഫീസര്‍ എന്ന നിലയില്‍ നമ്മുടെ ഭരണഘടന നിര്‍വചിക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളു​ടെ പരിധിയില്‍പെടുന്ന കാര്യങ്ങള്‍ക്കെതിരെ ഞാന്‍ നിലകൊള്ളും.” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button